പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും നടപടിയില്ല
text_fieldsശാസ്താംകോട്ട-ഭരണിക്കാവ് പ്രധാന റോഡിൽ പെട്രോൾ പമ്പിന് മുന്നിൽ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുന്നു
ശാസ്താംകോട്ട: കുടിവെള്ള വിതരണ പൈപ്പ് ലൈൻ പൊട്ടി ഒഴുകാൻ തുടങ്ങി ആഴ്ചകൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. ശാസ്താംകോട്ട-ഭരണിക്കാവ് പ്രധാന റോഡിൽ പെട്രോൾ പമ്പിന് മുന്നിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.
വേനൽ ശക്തിപ്പെടുകയും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം നടുറോഡിലൂടെ ഒഴുകിപ്പോയിട്ടും നന്നാക്കാൻ നടപടിയില്ലാത്തതിനെതിരെ പ്രതിഷേധം ശക്തമായി. തുടർച്ചയായി വെള്ളം ഒഴുകുന്നത് റോഡ് നശിക്കാനും ഇടയാകും. ഇപ്പോൾ വെള്ളം പൊട്ടി ഒഴുകുന്നതിന് സമീപത്ത് തന്നെ ഉണ്ടായ തകരാർ പരിഹരിച്ചിട്ട് ആഴ്ചകേള ആയിട്ടുള്ളൂ. അതിനിടെയാണ് തൊട്ടടുത്ത് തന്നെ വീണ്ടും പൈപ്പ് പൊട്ടി ഒഴുകുന്നത്.
തുടർച്ചയായ പൈപ്പ് പൊട്ടൽ കാരണം എല്ലാ ഭാഗങ്ങളിലേക്കും കൃത്യമായി കുടിവെള്ളം ലഭിക്കുന്നില്ല. കിട്ടുന്നതാവട്ടെ മണ്ണും ചളിയും നിറഞ്ഞതുമാെണന്ന് ആക്ഷേപവുമുണ്ട്. അതേസമയം, റോഡ് കുഴിച്ച് അറ്റകുറ്റപ്പണി നടത്താൻ ദേശീയപാത വിഭാഗത്തിന്റെ അനുമതി ലഭിക്കാത്തതാണ് തകരാർ പരിഹരിക്കൽ വൈകുന്നതെന്നാണ് വിവരം.