Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightശാ​സ്താം​കോ​ട്ട​യി​ൽ...

ശാ​സ്താം​കോ​ട്ട​യി​ൽ മോ​ഷ​ണ പ​ര​മ്പ​ര​ നടത്തിയായാൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

തു​ള​സീ​ധ​ര​ൻ

ശാ​സ്താം​കോ​ട്ട: ഈ​സ്റ്റ് ക​ല്ല​ട, ശാ​സ്താം​കോ​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മൂ​ന്ന് ക്ഷേ​ത്ര​ങ്ങ​ളി​ലാ​യി മോ​ഷ​ണ​പ​ര​മ്പ​ര. ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​യെ 24 മ​ണി​ക്കൂ​റി​ന​കം ശാ​സ്താം​കോ​ട്ട പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

അ​ടൂ​ർ പ​റ​ക്കോ​ട് ടി.​ബി ജ​ങ്​​ഷ​ന്​ സ​മീ​പം ക​ല്ലി​ക്കോ​ട്ട് പ​ടി​ഞ്ഞാ​റ്റ​തി​ൽ തു​ള​സീ​ധ​ര​ൻ (41) ആ​ണ് പി​ടി​യി​ലാ​യ​ത്. 29ന്​ ​രാ​ത്രി​യി​ലാ​ണ് അ​മ്പ​ല​ത്തും​ഗ​ൽ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലും (പാ​ട്ട​മ്പ​ലം), കി​ഴ​ക്ക​ട​ത്ത് ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലും, ഇ​ല​വൂ​ർ​ക്കാ​വ് ക​ണ്ഠ​ക​ർ​ണ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം ന​ട​ന്ന​ത്.

മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ കൊ​ല്ലം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദ്ദേ​ശാ​നു സ​ര​ണം ശാ​സ്താം​കോ​ട്ട ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ ഒ​രാ​ഴ്ച​ക്ക്​ മു​മ്പ് ജ​യി​ൽ മോ​ചി​ത​നാ​യ ആ​ളാ​ണെ​ന്നും വ്യ​ക്ത​മാ​യ​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.

കൊ​ല്ലം ആ​ശ്രാ​മം ഭാ​ഗ​ത്തു നി​ന്നും മോ​ഷ്ടി​ച്ച ആ​ക്ടീ​വ സ്കൂ​ട്ട​റു​മാ​യാ​ണ്​ പ്ര​തി പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. ശാ​സ്താം​കോ​ട്ട ഐ.​എ​സ്.​എ​ച്ച്.​ഒ എ.​അ​നൂ​പ്, എ​സ്.​ഐ ഷാ​ന​വാ​സ്, ജി.​എ​സ്.​ഐ ഷാ​ജ​ഹാ​ൻ, എ​സ്.​സി.​പി.​ഒ ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftaccused arrestedtheft series
News Summary - The person who committed a series of thefts in Sasthamkota was arrested
Next Story