പാറയുമായി വന്ന ലോറി തലകീഴായി മറിഞ്ഞു
text_fieldsതലകീഴായി മറിഞ്ഞ ലോറി
ശാസ്താംകോട്ട: പോരുവഴി ഇടയ്ക്കാട് ഭാഗത്ത് നിന്നും പ്രധാന പാതയിലേക്ക് കയറിയ ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഏഴാംമൈലിൽ പാറ കയറ്റി വന്ന ലോറി തലകീഴായി മറിഞ്ഞു. ആർക്കും പരിക്കില്ല. ഭരണിക്കാവ്-വണ്ടിപ്പെരിയാർ ഹൈവേയിൽ ഏഴാംമൈൽ ജങ്ഷന് സമീപം ശനി രാവിലെ 7.30 ഓടെയാണ് അപകടം.
അടൂർ ഭാഗത്തുനിന്ന് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മറിഞ്ഞ ലോറിയിൽ നിന്ന് പാറ റോഡിൽ തെറിച്ചുവീണു. ഇതിനോട് ചേർന്നുണ്ടായിരുന്ന ലോട്ടറി തട്ടിന് കേടുപാടുകൾ സംഭവിച്ചു. സമീപത്തുണ്ടായിരുന്ന ലോട്ടറി വിൽപനക്കാരൻ അപകടത്തിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
ജങ്ഷനിലെ ബസ് വെയിറ്റിങ് ഷെഡിനും ഓട്ടോ സ്റ്റാൻഡിനോടും ചേർന്നാണ് ലോറി മറിഞ്ഞത്. ഈ സമയം വെയിറ്റിങ് ഷെഡിലും സമീപത്തും ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

