കൊയ്ത്തിന് പാകമായ പാടം കത്തി നശിച്ചു
text_fieldsപടിഞ്ഞാറെ കല്ലട കടപുഴ ഇടിയാട്ടുപുറം ഏലാ കത്തിനശിച്ച നിലയിൽ
ശാസ്താംകോട്ട: വ്യാഴാഴ്ച കൊയ്ത്ത് നിശ്ചയിച്ചിരുന്ന പാടം കത്തിനശിച്ചു. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പടിഞ്ഞാറെ കല്ലട കടപുഴ ഇടിയാട്ടുപുറം ഏലായിലാണ് ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ തീപിടിത്തം ഉണ്ടായത്. അഞ്ചേക്കറോളം വിളഞ്ഞ് പാകമായ നെല്ല് കത്തി നശിച്ചു.
പ്രദേശത്തെ കർഷകരും പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി. ഉണ്ണിക്കൃഷ്ണൻ അടക്കമുള്ള പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പെെട്ടന്നുതന്നെ കെടുത്തിയതിനാൽ കൂടുതൽ ഭാഗങ്ങളിലേക്ക് തീപടർന്നില്ല. പിന്നീട് ശാസ്താംകോട്ടയിൽനിന്ന് അഗ്നിരക്ഷാസേനസംഘം എത്തിയിരുന്നു. മൂന്നുപേരുടേതാണ് ഇവിടത്തെ നെൽകൃഷി. സാമൂഹികവിരുദ്ധർ തീയിടുകയോ അലക്ഷ്യമായി സിഗരറ്റ് കുറ്റിയോ മറ്റോ വലിച്ചെറിഞ്ഞതോ ആണെന്ന് കരുതുന്നു.

