യുവതിയുടെ മരണം: തെളിവെടുപ്പ് നടത്തി
text_fieldsഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അബ്ദുൽ ഷിഹാബുമായി പടിഞ്ഞാറെകല്ലട
കല്ലുമൂട്ടില്ക്കടവിൽ പൊലീസ് തെളിവെടുപ്പ് നടത്തുന്നു
ശാസ്താംകോട്ട: പുനലൂര്‍ സ്വദേശി ഷജീറയുടെ ദുരൂഹമരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് തേവലക്കര പാലയ്ക്കല്‍ സ്വദേശി അബ്ദുൽ ഷിഹാബുമായി തെളിവെടുപ്പ് നടത്തി. പടിഞ്ഞാറെ കല്ലട കല്ലുമൂട്ടില്ക്കടവിലാണ് ഷജീറയെ ഷിഹാബ് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവിടെയടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും മനപ്പൂർവം കേസിൽ കുടുക്കുകയായിരുന്നെന്നും ഷിഹാബ് മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവം നടന്ന് എട്ടുവർഷത്തിനുശേഷമാണ് ഷിഹാബിന്റെ അറസ്റ്റ്. 2015 ജൂൺ 15ന് രാത്രി ഏഴരയോടെ കല്ലുമൂട്ടിൽകടവ് ബോട്ടുജെട്ടിയിൽ നിന്ന് വെള്ളത്തിൽ വീണ നിലയിൽ അബോധാവസ്ഥയിൽ ഷജീറയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ശാസ്താംകോട്ട പത്മാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുദിവസത്തിനുശേഷം മരിച്ചു. മരിക്കുംവരെ ഷജീറ അബോധാവസ്ഥയിലായിരുന്നു.ശാസ്താംകോട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തുടർന്ന് ഷജീറയുടെ ബന്ധുക്കളുടെ പരാതിയിലാണ് കൊല്ലം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. വിവാഹം കഴിഞ്ഞ് ഏഴുമാസത്തിനുശേഷമായിരുന്നു ഷജീറയുടെ മരണം. ഷിഹാബിേന്റത് രണ്ടാം വിവാഹമായിരുന്നു. ഷജീറയെ ഇഷ്ടമല്ലെന്ന് ഷിഹാബ് പറയുകയും നിറത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യതെളിവുകളുടെയുൾപ്പെടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

