കനല്ക്കൂനയില് വീണ് പൊള്ളലേറ്റ കുട്ടിക്കുരങ്ങിന്റെ നില ഗുരുതരം
text_fieldsശാസ്താംകോട്ട ഡി.ബി കോളജിന് സമീപം കനൽകൂനയില് വീണ് പൊള്ളലേറ്റ കുട്ടിക്കുരങ്ങൻ
ശാസ്താംകോട്ട: ചവറ് കത്തിച്ച കനല്ക്കൂനയില് വീണ് കുട്ടിക്കുരങ്ങിന് ഗുരുതര പൊള്ളലേറ്റു. ശാസ്താംകോട്ട ഡി.ബി കോളജിന് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. ചാമ്പല്ക്കൂനയില് ഭക്ഷണം തിരഞ്ഞെത്തിയ കുരങ്ങ് കനലില് പെടുകയായിരുന്നു. കാലിനും കൈകള്ക്കും പൊള്ളലേറ്റ് അവശനിലയിലായ കുരങ്ങിനെ പൊതുപ്രവര്ത്തകര് മൃഗാശുപത്രിയിലെത്തിച്ചു.
അണുബാധ കൂടുതലായതിനാല് മികച്ച ചികിത്സ വേണമെന്നാണ് നിർദേശം. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് കോന്നി ഡിവിഷനിൽനിന്ന് അധികൃതരെത്തി കുട്ടിക്കുരങ്ങിനെ ഏറ്റെടുത്തു. കോന്നി ഫോറസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുരങ്ങിന്റെ ഒരു കൈ നീക്കം ചെയ്തതായാണ് വിവരം. അണുബാധമൂലം ആരോഗ്യനില അതിഗുരുതരമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

