Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.സി പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു
text_fieldsbookmark_border
എ.സി പൊട്ടിത്തെറിച്ചതിനെ തുടർന്ന് തകർന്ന ജനാല
ശാസ്താംകോട്ട: പോരുവഴി ഇടയ്ക്കാട്ട് എ.സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇടയ്ക്കാട് മുണ്ടുകുളഞ്ഞി പള്ളിപ്പറമ്പിൽ ഡെന്നിസാമിന്റെ വീട്ടിലെ എ.സിയാണ് പൊട്ടിത്തെറിച്ചത്. ഈ സമയം വീട്ടുകാർ സമീപത്ത് പ്രാർഥനക്ക് പോയിരിക്കുകയായിരുന്നു.
എ.സി പൊട്ടിത്തെറിച്ചതോടെ വീടിന് ഉൾവശം മുഴുവൻ പുക നിറഞ്ഞു. കട്ടിൽ, മെത്ത, ജനാല എന്നിവ പൂർണമായി കത്തി നശിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ശാസ്താംകോട്ട ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
Next Story

