Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വകാര്യ ബസില്‍നിന്നു തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
ബസ് വളവ് തിരിയവെ തുറന്നുകിടക്കുകയായിരുന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു
private bus
cancel
camera_alt

representational image 

ശാസ്താംകോട്ട: ഓടിക്കൊണ്ടിരിക്കുന്ന ബസില്‍നിന്നും തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. പെരുവേലിക്കര മധുമന്ദിരത്തില്‍ മുരളീധരന്‍പിള്ളയുടെ മകന്‍ ആദർശിനാണ് (14) ഗുരുതര പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് സംഭവം.

പുന്നമൂട് ആര്‍.എച്ച്.എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ആദര്‍ശ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കടപുഴ പഴയ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം. ഇറങ്ങാനുള്ള സ്റ്റോപ് ആയപ്പോള്‍ സീറ്റില്‍നിന്ന് എഴുന്നേറ്റ് ബസിന്റെ പിന്‍വാതിലിന്റ അടുത്തേക്ക് നീങ്ങവേ ബസ് വളവ് തിരിയുകയും ആദര്‍ശ് തെറിച്ചു വെളിയിലേക്ക് വീഴുകയുമായിരുന്നു.

ബസില്‍ ഡോർ തുറന്ന് കിടക്കുകയായിരുന്നു. ഉടന്‍തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പിന്നാലെ കെ.എസ്.ആര്‍.ടി.സി ബസ് ഉണ്ടായിരുന്നതിനാല്‍ സ്വകാര്യ ബസ് അമിത വേഗത്തിലായിരുന്നതായും അപകടസ്ഥലത്ത് ബസ് നിര്‍ത്താതെ ഏറെദൂരം പിന്നിട്ടശേഷമാണ് നിര്‍ത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Student seriously injured after falling from private bus
Next Story