നാടാകെ തെരുവ് നായ്കൾ; ഭയത്തിൽ മുങ്ങി ജനം
text_fieldsകഴിഞ്ഞ ദിവസം ശാസ്താംകോട്ട ഭരണിക്കാവ് ജംഗ്ഷനിൽ പ്രത്യക്ഷപ്പെട്ട നായ്കൾ
ശാസ്താംകോട്ട: നാടാകെ തെരുവ് നായ്കളെ കൊണ്ട് നിറഞ്ഞതോടെ ജനം വലയുന്നു. മുമ്പ് ഗ്രാമങ്ങളിലെ ഒഴിഞ്ഞ പറമ്പുകളും മറ്റും കേന്ദ്രീകരിച്ചാണ് ഇവയുടെ വിഹാരമെങ്കിൽ, ഇപ്പോൾ ഗ്രാമ-നഗര വ്യത്യാസങ്ങളിലാതെ ഇവയെ കാണാം.
ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഒന്നുകിൽ ഇവയുടെ അക്രമത്തിന് വിധേയരാകും. അല്ലങ്കിൽ ഇരുചക്ര വാഹനത്തിന് മുന്നിലേക്ക് ചാടി അപകടം സൃഷ്ടിക്കും. സ്കൂൾ വിദ്യാർഥികൾ, പ്രഭാത നടത്തക്കാർ, പത്രവിതരണക്കാർ, വയോധികൾ തുടങ്ങിയവരാണ് പ്രധാനമായും ഇവയുടെ അക്രമത്തിന് വിധേയരാവുന്നവർ.
കോഴി, താവാവ്, ആട്, പശുക്കൾ തുടങ്ങിയവയും അക്രമത്തിന് വിധേയമാകാറുണ്ട്. കടകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും മുന്നിൽ രാത്രിയിൽ കൂട്ടത്തോടെ എത്തുന്ന തെരുവ് നായുകൾ മാലിന്യങ്ങൾ വലിച്ചെടുത്തുകൊണ്ടുവരുന്നതും മലമൂത്രവിസർജ്ജനം നടത്തുന്നതും പതിവായി. കശാപ്പുശാലകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതിനാൽ ഇവയ്ക്ക് ആഹാരത്തിന് ബുദ്ധിമുട്ട് ഉണ്ടാകാറില്ല. അതുകൊണ്ടാണ് കൂടുതൽ നായ്ക്കൾ ഒരേ സ്ഥലത്ത് കേന്ദ്രീകരിക്കുന്നത്.എല്ലാ പഞ്ചായത്തുകളിലും എ. ബി.സി പദ്ധതി നിലവിലുണ്ടെങ്കിലും ഒരു പഞ്ചായത്തിലും ഇത് നടപ്പിലാക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

