അമ്പലത്തുംഭാഗത്ത് റബർ തോട്ടത്തിൽ തലയോട്ടി; മൂന്നുമാസം മുമ്പ് കാണാതായ ആളുടേതെന്ന് സംശയം
text_fieldsശാസ്താംകോട്ട: അമ്പലത്തുംഭാഗത്ത് റബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വെള്ളിയാഴ്ച വീട്ടമ്മയായ സതി തോട്ടത്തിൽ റബർ ടാപ്പിങ് ചെയ്യുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. ഇവർ നാട്ടുകാരെ അറിയിച്ചതനുസരിച്ച് പ്രദേശത്ത് നടത്തിയ തിരച്ചിലിൽ അസ്ഥികളും ലഭിച്ചു. കനാലിനുചേർന്ന മരത്തിൽ തൂങ്ങിമരിച്ചയാളുടേതെന്ന് തോന്നുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.
തലയോട്ടിയും അസ്ഥികളും മൂന്നുമാസം മുമ്പ് കാണാതായ സതിയുടെ ഭർത്താവിന്റെതാണെന്നാണ് സംശയം. പോരുവഴി അമ്പലത്തുംഭാഗത്ത് രാജ്ഭവനിൽ രാജേന്ദ്ര (65) നെയൈണ് മൂന്നുമാസം മുമ്പ് കാണാതായത്. വസ്തങ്ങൾ രാജേന്ദ്രന്റെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടിൽ നിന്നും പിണങ്ങിപ്പോയ രാജേന്ദ്രൻ ദൂരെ എവിടെയോ പോയെന്ന വിശ്വാസത്തിലായിരുന്നു വീട്ടുകാർ. പൊലീസിൽ പരാതി നൽകുകയും ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയു ചെയ്തിരുന്നു. ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമേ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങൾ രാജേന്ദ്രന്റേതാണെന്ന് സ്ഥിരീകരിക്കാനാവൂ. ശൂരനാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

