Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightഅ​സൗ​ക​ര്യ​ങ്ങ​ളു​ടെ...

അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ഇ​രു​ട്ടി​ൽ ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ

text_fields
bookmark_border
sasthamkotta
cancel
camera_alt

ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോം കാ​ടു​പി​ടി​ച്ച്​ കി​ട​ക്കു​ന്നു

Listen to this Article

ശാ​സ്താം​കോ​ട്ട: നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ദി​നം​പ്ര​തി എ​ത്തു​ന്ന ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഇ​നി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

നി​ര​വ​ധി ട്രെ​യി​നു​ക​ൾ​ക്ക് ഇ​വി​ടെ സ്റ്റോ​പ്പു​ണ്ട​ങ്കി​ലും ഫ്ലാ​റ്റ്ഫോ​മി​ന് മേ​ൽ​ക്കൂ​ര ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ഴ​യും വെ​യി​ലും ഏ​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും കു​ടി​വെ​ള്ള സൗ​ക​ര്യ​വും വ​ള​രെ കു​റ​വാ​ണ്.

ഒ​രു പ്ലാ​റ്റ്​​ഫോം കാ​ടു​പി​ടി​ച്ച്​ കി​ട​ക്കു​ക​യാ​ണ്. റെ​യി​ൽ​വേ ഡി​വി​ഷ​ന​ൽ മാ​നേ​ജ​രു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി ര​ണ്ടാ​ഴ്ച മു​മ്പ് ഒ​രു പ്ലാ​റ്റ്ഫോ​മി​ലെ കാ​ടു​ക​ൾ നീ​ക്കി.

സ​ന്ദ​ർ​ശ​നം നീ​ട്ടി​വെ​ച്ച​തി​നാ​ൽ ഒ​രു പ്ലാ​റ്റ്ഫോം ഇ​പ്പോ​ഴും കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ട്രെ​യി​ൽ വ​രു​മ്പോ​ൾ മാ​ത്ര​മേ പ്ലാ​റ്റ്ഫോ​മി​ൽ ലൈ​റ്റ് പ്ര​കാ​ശി​പ്പി​ക്കാ​റു​ള്ളൂ. പ്ലാ​റ്റ്ഫോം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. 14ന് ​റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന റെ​യി​ൽ​വേ ഡി​വി​ഷ​ൻ മാ​നേ​ജ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ന​ൽ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shastamkota railway stationShastamkota
News Summary - Shastamkota railway station in darkness of inconvenience
Next Story