Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightസബീലയുടെ ചികിത്സക്ക്...

സബീലയുടെ ചികിത്സക്ക് 30 ലക്ഷം വേണം; സുമനസ്സുകളുടെ സഹായം തേടുന്നു

text_fields
bookmark_border
സബീലയുടെ ചികിത്സക്ക് 30 ലക്ഷം വേണം; സുമനസ്സുകളുടെ സഹായം തേടുന്നു
cancel

ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ കല്ലുവിളയിൽ സലീമിന്‍റെ ഭാര്യ സബീല ബീവി (44) എന്ന വീട്ടമ്മയുടെ ജീവൻ രക്ഷിക്കാൻ 30 ലക്ഷം വേണം. കുടുംബം സുമനസ്സുകളുടെ കനിവ് തേടുന്നു. നാലു വർഷം മുമ്പ് മുതൽ സബീലക്ക് തുടർച്ചയായി വയറുവേദന അനുഭവപ്പെട്ടു. കലശലാകുമ്പോൾ തൊട്ടടുത്തുള്ള ഏതെങ്കിലും ആശുപത്രിയിൽ പോയി മരുന്നു കഴിക്കുമ്പോൾ കുറവ് അനുഭവപ്പെടും.

അതിനാൽ കാര്യമാക്കിയില്ല.എന്നാൽ 2020 ഫെബ്രുവരിയിൽ വേദന കലശലായതിനെ തുടർന്ന് സ്കാൻ ചെയ്തപ്പോൾ പിത്തസഞ്ചിയിൽ കല്ലാണന്ന് തിരിച്ചറിഞ്ഞു.ഓപ്പറേഷൻ നടത്താൻ സാമ്പത്തിക ബുദ്ധിമുട്ടായതിനാൽ നീണ്ടു പോയി. നവംബറിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഓപ്പറേഷന് പ്രവേശിപ്പിച്ചങ്കിലും ഇവിടെ വച്ച് കോവിഡ് ബാധിച്ചതിനാൽ ഓപ്പറേഷൻ നടത്താനാകാതെ മടങ്ങി.

പിന്നീട് ഡിസംബറിൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് ഓപ്പറേഷൻ നടത്തി. കല്ലിൻ്റെ തൂക്കം കൂടുതൽ ആയതിനാൽ പിത്തസഞ്ചി തന്നെ നീക്കം ചെയ്യേണ്ടതായി വന്നു. തിരികെ വീട്ടിൽ എത്തിയെങ്കിലും ഇതിനിടയിൽ മഞ്ഞപ്പിത്തം ബാധിച്ചതിനാൽ വീണ്ടും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് മറ്റൊരു ഓപ്പറേഷൻ കൂടി നടത്തേണ്ടി വന്നു. പിത്തസഞ്ചിയ്ക്ക് പകരം ബാഗ് സ്ഥാപിച്ചാണ് വിട്ടത്.

മാസങ്ങൾ കഴിഞ്ഞിട്ടും മുറിവ് ഉണങ്ങിയില്ല. ഇൻഫെക്ഷൻ ആയി മുറിവിൽ കൂടി ദ്രാവകങ്ങൾ പുറത്ത് വന്ന് തുടങ്ങിയ സാഹചര്യത്തിൽ വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് മറ്റൊരു ഓപ്പറേഷൻ കൂടി നടത്തി. പിന്നാലെ നില അതീവ ഗുരുതരമായി. ഇൻഫെക്ഷൻ ബാധിച്ച് ആന്തരികാവയവങ്ങൾ തകർന്നതിനാൽ കഴിക്കുന്ന ഭക്ഷണ സാധനങ്ങൾ മുറിവ് വഴി പുറത്തേക്കു വരുന്ന സാഹചര്യത്തിൽ ഇനി ഒന്നും ചെയ്യാൻ ഇല്ലെന്ന് ഡോക്ടർമാർ വിധി എഴുതി. പിന്നാലെ വീണ്ടും വീട്ടിലേക്ക് മടങ്ങി.

കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ കാണിച്ചെങ്കിലും അവിടുത്തെ ഡോക്ടർമാരും ഈ നിലപാട് തന്നെ ആവർത്തിച്ചു. എങ്കിലും അവരുടെ ശുപാർശയിൽ എറണാകുളം അമൃത ആശുപത്രിയിൽ കാണിച്ചു. ഘട്ടംഘട്ടമായി മൂന്ന് ഓപ്പറേഷനുകളിലൂടെ സബീലയുടെ ജീവിൻ രക്ഷിക്കാൻ കഴിയുമെന്നാണ് ഇവിടുത്തെ ഡോക്ടർമാർ നൽകിയിരിക്കുന്ന ഉറപ്പ്.

മൂന്നു ഓപ്പറേഷനുകൾക്കും മറ്റ് ചെലവുകൾക്കുമായി 30 ലക്ഷം രൂപ വേണം. കഴിയുന്നതും എത്രയും വേഗം ഓപ്പറേഷൻ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഈ മാസം 26 ന് ആദ്യത്തെ ഓപ്പറേഷൻ നടത്താനുള്ള പരിശ്രമത്തിലാണ് പശുവളർത്തലും കൂലിപ്പണികളുമായി കഴിഞ്ഞിരുന്ന ഈ കുടുംബം. രണ്ട് പെൺകുട്ടികളാണ് മറ്റ് കുടുംബാംഗങ്ങൾ. Ac No: 665935394 2 ഇൻഡ്യൻ ബാങ്ക് ശാസ്താംകോട്ട IFSC Code: IDIBO00SO11 Google Pay: 9496736837 Phone: 956217 O978.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentSabilawell-wishers
News Summary - Sabila needs Rs 30 lakh for treatment; Seeks the help of well-wishers
Next Story