Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം: പ്രതി പിടിയിൽ
text_fieldsbookmark_border
Listen to this Article
ശാസ്താംകോട്ട: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ ബലാത്സംഗം ചെയ്തെന്ന കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതി പിടിയിലായി.
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് ഇടവന ഭവനത്തിൽ മിഥുൻ ജോൺസൺ (31) ആണ് കഴിഞ്ഞദിവസം ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. ശൂരനാട് സ്വദേശിയായ യുവതി െപാലീസിൽ പരാതി നൽകിയ ശേഷം ശാസ്താംകോട്ട മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നൽകിയിരുന്നു.
വിവാഹവാഗ്ദാനം നൽകി മൂന്നുവര്‍ഷമായി ഇയാൾ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. വിദേശത്തും നാട്ടിലും വെച്ചായിരുന്നു പീഡനം. യുവതി അറിയാതെ മറ്റൊരു പെൺകുട്ടിയുമായി മിഥുന്റെ വിവാഹ നിശ്ചയവും ഇതിനിടെ നടന്നു. ഇത് മറച്ചു വെച്ചും ഇയാൾ വീണ്ടും ബന്ധം തുടർന്നു.
നിശ്ചയിച്ചുറപ്പിച്ച വിവാഹം വിദേശത്തുവെച്ച് നടത്താനും പ്രതി ശ്രമിച്ചു. ഇതറിഞ്ഞ യുവതി ശൂരനാട് െപാലീസിൽ പരാതി നൽകുകയായിരുന്നു.
Next Story

