പൊലീസ് പ്രവർത്തിക്കുന്നത് സി.പി.എം ആജ്ഞയനുസരിച്ച് -ഉമ്മൻ ചാണ്ടി
text_fieldsശാസ്താംകോട്ടയിൽ അക്രമത്തിൽ പരിക്കേറ്റ കെ.എസ്.യു പ്രവർത്തകൻ അബ്ദുല്ലയുടെ വീട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തിയപ്പോൾ
ശാസ്താംകോട്ട: പൊലീസിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതായും സി.പി.എം ആജ്ഞയനുസരിച്ചാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെ സംഘർഷത്തെ തുടർന്ന് ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച കോൺഗ്രസ്-യൂത്ത് കോൺഗ്രസ്-കെ.എസ്.യു നേതാക്കളുടെ വീടുകൾ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, കെ.എസ്.യു പ്രവർത്തകൻ അബ്ദുല്ല, മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് എന്നിവരുടെ വീട് അദ്ദേഹം സന്ദർശിച്ചു.
ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, പി.സി. വിഷ്ണുനാഥ് എം.എൽ.എ, അഡ്വ. ഷാനവാസ്ഖാൻ, തൊടിയൂർ രാമചന്ദ്രൻ, പി. ജർമിയാസ്, വൈ. ഷാജഹാൻ, കല്ലട ഗിരീഷ്, രവി മൈനാഗപ്പള്ളി, തുണ്ടിൽ നൗഷാദ്, കെ. സുകുമാരൻ നായർ, ഗോകുലം അനിൽ, അഡ്വ. സുധീർ ജേക്കബ്, ഉല്ലാസ് കോവൂർ എന്നിവർ ഉമ്മൻ ചാണ്ടിയെ അനുഗമിച്ചു.
കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് -കെ.എസ്.യു നേതാക്കളെയും അദ്ദേഹം സന്ദർശിച്ചു.

