Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
text_fieldsbookmark_border
ശാസ്താംകോട്ട: അടൂർ, പള്ളിക്കൽ, തെങ്ങമം പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം തെങ്ങമം പ്രമോദ് ഭവനത്തിൽ പ്രമോദിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ പ്രമോദിനെ കാട്ടുപന്നി കുത്തിമലർത്തുകയായിരുന്നു. നായയുടെ ശബ്ദം കേട്ടാണ് കാട്ടുപന്നി ഓടിപ്പോയത്. പരിക്കേറ്റ പ്രമോദിനെ അടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പള്ളിക്കൽ തെങ്ങമം പ്രദേശങ്ങളിലെ കെ.ഐ.പി കനാലും 11 കെ.വി വൈദ്യുതി ലൈനുകളും കടന്നുപോകുന്ന സ്ഥലങ്ങൾ കാടുകയറി കിടക്കുകയാണ്. ഈ സ്ഥലങ്ങളിലാണ് കാട്ടുപന്നികൾ അധിവസിക്കുന്നത്.
Next Story

