Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightറോ​ഡി​ൽ...

റോ​ഡി​ൽ വെ​ളി​ച്ചെ​ണ്ണ; ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​വീ​ണു

text_fields
bookmark_border
റോ​ഡി​ൽ വെ​ളി​ച്ചെ​ണ്ണ; ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​വീ​ണു
cancel
camera_alt

ഭ​ര​ണി​ക്കാ​വ് ജ​ങ്​​ഷ​നി​ൽ റോ​ഡി​ൽ പ​ര​ന്ന എ​ണ്ണ അ​ഗ്നി​ര​ക്ഷാ​സേ​ന ക​ഴു​കി​മാ​റ്റു​ന്നു

ശാ​സ്താം​കോ​ട്ട: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പാ​ത്ര​ത്തി​ലാ​ക്കി കൊ​ണ്ടു​വ​ന്ന വെ​ളി​ച്ചെ​ണ്ണ റോ​ഡി​ൽ മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ്കൂ​ട്ട​ർ യാ​ത്രി​ക​ർ തെ​ന്നി​വീ​ണു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് 4.30ന് ​ഭ​ര​ണി​ക്കാ​വ് ജ​ങ്ഷ​നി​ൽ ക​ട​പു​ഴ റോ​ഡി​ന്റെ തു​ട​ക്ക​ത്തി​ൽ ട്രാ​ഫി​ക് ഐ​ല​ന്‍റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.

സ്റ്റീ​ൽ പാ​ത്ര​ത്തി​ലാ​ക്കി 10 ലി​റ്റ​റോ​ളം എ​ണ്ണ സ്കൂ​ട്ട​റി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന കാ​റി​ൽ ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് പാ​ത്രം റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു. റോ​ഡി​ൽ ഒ​ഴു​കി​യ​ത് എ​ണ്ണ​യാ​ണെ​ന്ന് അ​റി​യാ​തെ വാ​ഹ​നം ക​യ​റ്റി​യി​റ​ക്കി​യ സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​ണ് ഒ​രോ​ന്നാ​യി തെ​ന്നി​വീ​ണ​ത്.

തി​ര​ക്കേ​റി​യ സ​മ​യ​ത്ത് പ​ല​രും വ​ലി​യ അ​പ​ക​ട​ത്തി​ൽ​നി​ന്ന് ഭാ​ഗ്യം കൊ​ണ്ടും ര​ക്ഷ​പ്പെ​ട്ടു. ഈ ​സ​മ​യ​ത്ത് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​നു​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ർ​ഡു​ക​ൾ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ടി​ല്ല. ചി​ല​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ​യാ​ണ് ഇ​വ​ർ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്.

പി​ന്നീ​ട് ശാ​സ്താം​കോ​ട്ട​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി വെ​ള്ളം ശ​ക്തി​യാ​യി റോ​ഡി​ലേ​ക്ക് ഒ​ഴി​ച്ച് ക​ഴു​കി​യ​തോ​ടെ​യാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്. തി​ര​ക്കേ​റി​യ ഭ​ര​ണി​ക്കാ​വ് ജ​ങ്​​ഷ​നി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​ത ത​ട​സ്സ​വു​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oiloil on the road
News Summary - oil on the road-two-wheelers slipped
Next Story