Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightശാസ്താംകോട്ട...

ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരസദ്യക്ക് തുടക്കം

text_fields
bookmark_border
ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരസദ്യക്ക് തുടക്കം
cancel
camera_alt

ശാ​സ്താം​കോ​ട്ട ക്ഷേ​ത്ര​ത്തി​ലെ വാ​ന​ര​ൻ​മാ​ർ ഓ​ണ​സ​ദ്യ

ഉ​ണ്ണു​ന്നു

ശാ​സ്താം​കോ​ട്ട : പ​തി​വു​തെ​റ്റി​ക്കാ​തെ ശാ​സ്താം​കോ​ട്ട ക്ഷേ​ത്ര​ത്തി​ലെ വാ​ന​ര​ൻ​മാ​ർ​ക്കു​ള്ള ഓ​ണ​സ​ദ്യ ആ​രം​ഭി​ച്ചു. ക്ഷേ​ത്ര​ത്തി​ലെ ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ച്ച് പ​തി​നൊ​ന്നോ​ടെ​യാ​ണ് സ​ദ്യ​വ​ട്ട​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ക്ഷേ​ത്ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വാ​ന​ര​ഭോ​ജ​ന​ശാ​ല​യി​ൽ തൂ​ശ​നി​ല ഇ​ട്ട് പ​ച്ച​ടി, കി​ച്ച​ടി, അ​വി​യ​ൽ, തോ​ര​ൻ അ​ട​ക്ക​മു​ള്ള പ​തി​നൊ​ന്ന് കൂ​ട്ടം ക​റി​ക​ളും ഉ​പ്പേ​രി, ശ​ർ​ക്ക​ര​വ​ര​ട്ടി, പ​ഴം, പ​പ്പ​ടം തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളും ആ​ദ്യം വി​ള​മ്പി.

പി​ന്നെ ചോ​റി​ട്ട് പ​രി​പ്പ്, സാ​മ്പാ​ർ, പു​ളി​ശ്ശേ​രി, ര​സം തു​ട​ങ്ങി​യ ഒ​ഴി​ച്ചു കൂ​ട്ടാ​നു​ക​ളും വി​ള​മ്പി​യ​തോ​ടെ അ​ക്ഷ​മ​രാ​യി സ​മീ​പ​ത്തെ മ​ര​ച്ചി​ല്ല​ക​ളി​ലും മ​തി​ലി​ലും പാ​ഞ്ഞ​ടു​ക്കാ​ൻ ത​ക്കം പാ​ർ​ത്തി​രു​ന്നു. ര​ണ്ട് ത​രം പാ​യ​സ​വും വി​ള​മ്പി വി​ള​മ്പു​കാ​ർ മാ​റി​യ​തോ​ടെ വാ​ന​ര​പ്പ​ട സ​ദ്യ ഉ​ണ്ണാ​നാ​യി പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ട​ത്തി​ൽ മു​തി​ർ​ന്ന​വ​ർ വി​ഭ​വ​ങ്ങ​ൾ ഓ​രോ​ന്ന് ക​ഴി​ച്ച് കു​ഴ​പ്പ​മി​ല്ല​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യ​തോ​ടെ​യാ​ണ് മ​റ്റു​ള്ള​വ​രും ഭ​ക്ഷി​ച്ചു തു​ട​ങ്ങി​യ​ത്. കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യും ചി​ല​ർ സ​ദ്യ ക​ഴി​ക്കാ​നെ​ത്തി​യ​ത് കാ​ണി​ക​ളി​ൽ കൗ​തു​ക​മു​ണ​ർ​ത്തി.

ത​മ്മി​ൽ ക​ല​മ്പി​യും കൈ​യ്യി​ട്ട് വാ​രി​യും ഭോ​ജ​നം ആ​രം​ഭി​ച്ച​തോ​ടെ വാ​ന​ര​ഭോ​ജ​ന​ശാ​ല യു​ദ്ധ​ക്ക​ള​ത്തി​ന് സ​മാ​ന​മാ​യി. ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​യാ​യ എം.​വി അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​രാ​ണ് ഉ​ത്രാ​ട സ​ദ്യ ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ ക്ഷേ​ത്ര​ത്തി​ലെ വാ​ന​ര​ൻ​മാ​ർ​ക്ക് സ​ദ്യ ന​ൽ​കു​ന്നു​ണ്ട്. തി​രു​വോ​ണ ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​യാ​യ ബാ​ല​ച​ന്ദ്ര​ൻ പി​ള്ള​യു​ടെ വ​ക​യാ​യി തി​രു​വോ​ണ സ​ദ്യ​യും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollamshasthamkotta
News Summary - Monkey feast begins at Sasthamcotta temple
Next Story