Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightകളഞ്ഞുകിട്ടിയ പണം...

കളഞ്ഞുകിട്ടിയ പണം തിരികെ നൽകി

text_fields
bookmark_border
കളഞ്ഞുകിട്ടിയ പണം തിരികെ നൽകി
cancel
camera_alt

ക​ള​ഞ്ഞു​കി​ട്ടി​യ 50,000 രൂ​പ ഉ​ട​മ​ക്ക്​ കൈമാറുന്നു

ശാ​സ്താം​കോ​ട്ട: കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​ര​ന്​ ക​ള​ഞ്ഞു​കി​ട്ടി​യ 50,000 രൂ​പ ഉ​ട​മ​ക്ക്​ തി​രി​കെ ന​ൽ​കി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഭ​ര​ണി​ക്കാ​വ് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ൽ ഒ​രു പൊ​തി കി​ട​ക്കു​ന്ന​ത് ജീ​വ​ന​ക്കാ​ര​നാ​യ ശി​വ​ൻ​കു​ട്ടി ശ്ര​ദ്ധി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ നോ​ട്ടു​കെ​ട്ടാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി. ഉ​ട​ൻ​ത​ന്നെ ജ​ങ്ഷ​നി​ൽ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ർ​ഡ് വ​ഴി ശാ​സ്താം​കോ​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. പൊ​ലീ​സ് ഉ​ട​മ​യെ ക​ണ്ടെ​ത്തി.

പോ​രു​വ​ഴി ഇ​ട​ക്കാ​ട് ദേ​വ​ഗി​രി സ്വ​ദേ​ശി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​നെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച്​ എ​സ്.​എ​ച്ച്.​ഒ അ​നൂ​പി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ തു​ക കൈ​മാ​റി. ഉ​ണ്ണി​കൃ​ഷ്ണ​ൻ വീ​ട് പ​ണി​ക്കാ​യി ബാ​ങ്കി​ൽ നി​ന്ന് എ​ടു​ത്ത​താ​യി​രു​ന്നു പ​ണം. ഇ​തി​നി​ട​യി​ൽ കം​ഫ​ർ​ട്ട് സ്‌​റ്റേ​ഷ​നി​ൽ ക​യ​റി​യ​പ്പോ​ൾ അ​വി​ടെ ​െവ​ച്ച് ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lost money
News Summary - lost money was returned
Next Story