Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightവിപ്ലവഭൂമിയിൽ ആവേശം...

വിപ്ലവഭൂമിയിൽ ആവേശം നിറച്ച് അരുൺകുമാറിന്‍റെ പര്യടനം

text_fields
bookmark_border
വിപ്ലവഭൂമിയിൽ ആവേശം നിറച്ച് അരുൺകുമാറിന്‍റെ പര്യടനം
cancel
camera_alt

മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി സി.​എ. അ​രു​ൺ​കു​മാ​ർ ച​ക്കു​വ​ള്ളി​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു

ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് ര​ക്ത​സാ​ക്ഷി​ക​ൾ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന മ​ണ്ണി​ൽ​നി​ന്ന് ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി സി.​എ. അ​രു​ൺ​കു​മാ​ർ പ​ര്യ​ട​നം ആ​രം​ഭി​ച്ചു. കു​ന്ന​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​ന​മാ​ണ് ശൂ​ര​നാ​ട് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച​ത്. നേ​താ​ക്ക​ൾ​ക്കൊ​പ്പം സ്ഥാ​നാ​ർ​ഥി ര​ണ്ട് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ങ്ങ​ളി​ലും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം. ​ശി​വ​ശ​ങ്ക​ര​പ്പി​ള്ള​യും ഏ​രി​യ സെ​ക്ര​ട്ട​റി പി.​ബി. സ​ത്യ​ദേ​വ​നും സ്ഥാ​നാ​ർ​ഥി​യെ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

സി.​പി.​ഐ ശൂ​ര​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​ക്കു​വേ​ണ്ടി മ​ണ്ഡ​ലം അ​സി. സെ​ക്ര​ട്ട​റി എ​സ്. അ​നി​ൽ ഹാ​രം അ​ണി​യി​ച്ച് സ്ഥാ​നാ​ർ​ഥി​യെ വ​ര​വേ​റ്റു.സി.​പി.​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ആ​ർ.​എ​സ്. അ​നി​ൽ, കെ. ​ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ, ആ​ർ. സു​ന്ദ​രേ​ശ​ൻ, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം.​എ​ൽ.​എ, കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നേ​താ​വ് ജോ​സ് മ​ത്താ​യി, സാ​ബു ച​ക്കു​വ​ള്ളി, ജി. ​അ​ഖി​ൽ, പ്ര​ദീ​പ്, സ​ന്തോ​ഷ്, ജെ. ​അ​ല​ക്സ്, സി. ​രാ​ജേ​ഷ് കു​മാ​ർ, ക​ളി​യ്ക്ക​ത്ത​റ രാ​ധാ​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തു​ട​ർ​ന്ന് പാ​റ​ക്ക​ട​വ് ജ​ങ്​​ഷ​നി​ൽ സ്ഥാ​നാ​ർ​ഥി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. തു​ട​ർ​ന്ന് ച​ക്കു​വ​ള്ളി ജ​ങ്​​ഷ​നി​ൽ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് അ​രു​ൺ​കു​മാ​റി​ന്​ പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യ​ത്. ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ സ്ഥാ​നാ​ർ​ഥി​യു​മാ​യി ച​ക്കു​വ​ള്ളി ടൗ​ണി​ൽ റോ​ഡ് ഷോ ​ന​ട​ത്തി. സി.​പി.​ഐ ജി​ല്ല കൗ​ൺ​സി​ലി​നു​വേ​ണ്ടി എം.​എ​സ്. താ​ര സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു. റോ​ഡ് ഷോ​യ്ക്ക് കെ. ​ദി​ലീ​പ്, ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ണ്ണി​ത്താ​ൻ, കെ.​സി. സു​ഭ​​ദ്രാ​മ്മ, അ​നി​താ പ്ര​സാ​ദ്, എ​സ്. സൗ​മ്യ, അ​ക്ക​ര​യി​ൽ ഹു​സൈ​ൻ, ഉ​മ്മ​ന്‍റ​യ്യ​ത്ത് ഗോ​പി​നാ​ഥ​ൻ​പി​ള്ള, പ്രി​യ​ൻ കു​മാ​ർ, എ. ​പ്ര​താ​പ​ൻ, ബി. ​ബി​നീ​ഷ്, എം. ​ദ​ർ​ശ​ന​ൻ, സി.​ബി. കൃ​ഷ്ണ​ച​ന്ദ്ര​ൻ, പി.​എം. സോ​മ​രാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തു​ട​ർ​ന്ന് ഭ​ര​ണി​ക്കാ​വി​ലും വ​മ്പി​ച്ച സ്വീ​ക​ര​ണം ന​ൽ​കി. കു​ന്ന​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക്കു​വേ​ണ്ടി ഗോ​പു​കൃ​ഷ്ണ​ൻ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു. ഭ​ര​ണി​ക്കാ​വ് ടൗ​ണി​ൽ റോ​ഡ് ഷോ ​ന​ട​ത്തി. സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ആ​ർ. ശ​ങ്ക​ര​പ്പി​ള്ള, സി.​പി.​ഐ നേ​താ​ക്ക​ളാ​യ ജി. ​പ്ര​ദീ​പ്, വി.​ആ​ർ. ബാ​ബു, ആ​ർ. അ​നീ​റ്റ, എ.​കെ. ഷാ​ജ​ഹാ​ൻ, ആ​ർ. അ​ജ​യ​ൻ, എ. ​സ​ലീം, സി.​പി.​എം നേ​താ​ക്ക​ളാ​യ ഷാ​ന​വാ​സ്, സ​ന​ൽ​കു​മാ​ർ, ഷി​ബു ഗോ​പാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് നെ​ടി​യ​വി​ള, പു​ത്തൂ​ർ, പൊ​രീ​ക്ക​ൽ, ചി​റ്റു​മ​ല, മ​ൺ​റോ​തു​രു​ത്ത്, കാ​രാ​ളി​മു​ക്ക്, മൈ​നാ​ഗ​പ്പ​ള്ളി പു​ത്ത​ൻ​ച​ന്ത എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം പ​താ​ര​ത്ത് റോ​ഡ് ഷോ ​സ​മാ​പി​ച്ചു.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ എം. ​വി​ജ​യ​കൃ​ഷ്ണ​ൻ, അ​ബ്ദു​ൽ റ​ഷീ​ദ്, എ​ൽ. ജോ​ണി, ബി. ​വി​ജ​യ​മ്മ, ശി​വ​പ്ര​സാ​ദ്, നൗ​ഷാ​ദ്, വി. ​ര​തീ​ഷ്, ഡോ. ​സി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, എ. ​സ​ലീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CampaignArun kumarLok Sabha Elections 2024
News Summary - Lok-Sabha-Election-Campaign-Arun-kumar
Next Story