റോഡിലെ പോസ്റ്റ് കെ.എസ്.ഇ.ബി മാറ്റിസ്ഥാപിച്ചു തുടങ്ങി
text_fieldsമൈനാഗപ്പള്ളിയില്‍ റോഡിനോട് ചേര്‍ന്ന് നിന്ന ഇലക്ട്രിക്
പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നു
ശാസ്താംകോട്ട: കിഫ്ബി പദ്ധതി പ്രകാരം നിര്‍മാണം നടക്കുന്ന കരുനാഗപ്പള്ളി ശാസ്താംകോട്ട പ്രധാനപാതയില്‍ വികസിപ്പിച്ച് ടാറിങ് പൂര്‍ത്തിയാക്കിയ റോഡിലെ പോസ്റ്റ് കെ.എസ്.ഇ.ബി മാറ്റിസ്ഥാപിച്ചു തുടങ്ങി. മൈനാഗപ്പള്ളി ഭാഗത്താണ് ശനിയാഴ്ച റോഡിലും റോഡിനോട് ചേര്ന്നുനിന്നതുമായ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ നടപടി തുടങ്ങിയത്.
കിഫ്ബി പദ്ധതിയില്‍ നടന്ന റോഡുപണി സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളിലൊന്ന് പോസ്റ്റ് മാറ്റാതെ റോഡ് നിർമാണവും റോഡ് ടാറിങ്ങും നടത്തുന്നു എന്നതായിരുന്നു. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. പോസ്റ്റ് മാറ്റി ഇടുന്നതിന് പണം അടച്ചിട്ടും കെ.എസ്.ഇ.ബി യഥാസമയം പോസ്റ്റ് മാറ്റിസ്ഥാപിച്ചില്ലെന്നായിരുന്നു കരാറുകാരുടെ പരാതി.
എന്നാല്‍ റോഡ് നിർമാണം വീണ്ടും വൈകുമെന്നതിനാല്‍ മൈനാഗപ്പള്ളി ഭാഗത്ത് വ്യാപകമായി പോസ്റ്റുകള്‍ റോഡില്‍നിന്ന് മാറ്റിസ്ഥാപിക്കാതെ റോഡ് നിർമാണവും ടാറിങ്ങും നടത്തുകയായിരുന്നു. ഒരുവര്‍ഷമായി നടക്കുന്ന പണി ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

