റോഡ് നിർമാണത്തിലെ അപാകത: പരിശോധന നടത്തി
text_fieldsചവറ-ശാസ്താംകോട്ട പൈപ്പ് റോഡിൽ പി.ഡബ്ല്യു.ഡിയുടെ ക്വാളിറ്റി കൺട്രോൾ വിഭാഗം
പരിശോധന നടത്തുന്നു
ശാസ്താംകോട്ട: ചവറ - ശാസ്താംകോട്ട പൈപ്പ് റോഡ് നിർമാണത്തിലെ അപാകത സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ പി.ഡബ്ല്യു.ഡിയുടെ ക്വാളിറ്റി കൺട്രോൾ വിഭാഗം പരിശോധന നടത്തി സാമ്പ്ൾ ശേഖരിച്ചു. ശനിയാഴ്ചയാണ് റോഡിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്.
ഏറെ നാളായി തകർന്ന നിലയിലുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ ഫണ്ടിൽനിന്ന് 60 ലക്ഷം രൂപ അനുവദിച്ചത്.
ഈ തുക ചെലവഴിച്ച് ശാസ്താംകോട്ട മുതൽ മൈനാഗപ്പള്ളി വേങ്ങ വരെ മൂന്ന് കിലോമീറ്റർ റോഡ് പുനർ നിർമിച്ചത്. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി നിർവഹണം നടത്തിയത്. 2021 ഏപ്രിലിൽ റോഡ് നിർമാണം പൂർത്തീകരിച്ചങ്കിലും ഏറെ വൈകാതെതന്നെ വിവിധ ഭാഗങ്ങളിൽ തകർച്ചയുണ്ടായി. ഇതു സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിക്കും വിജിലൻസിനും പ്രദേശവാസികൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ക്വാളിറ്റി കൺട്രോൾ വിഭാഗം പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

