Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ്റിൽ ചാടിയ വീട്ടമ്മയെ രക്ഷപ്പെടുത്തി

text_fields
bookmark_border
ആറ്റിൽ ചാടിയ വീട്ടമ്മയെ രക്ഷപ്പെടുത്തി
cancel
camera_alt

ക​ല്ല​ട​യാ​റ്റി​ൽ ചാ​ടി​യ വീ​ട്ട​മ്മ​യെ ര​ക്ഷിക്കാൻ അ​ഗ്നി​ര​ക്ഷാ​സേ​ന​യും ജി​ല്ല സ്കൂ​ബാ ടീമും തി​ര​ച്ചി​ൽ നടത്തുന്നു 

ശാസ്താംകോട്ട: കല്ലടയാറ്റിൽ ചാടിയ വീട്ടമ്മയെ മണിക്കൂറുകൾക്കുശേഷം രക്ഷപ്പെടുത്തി. പടിഞ്ഞാറെ കല്ലട പെരുവേലിക്കര സ്വദേശിനിയെയാണ് ശാസ്താംകോട്ട അഗ്നിരക്ഷാസേനയും ജില്ല സ്കൂബാ ടീം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രക്ഷപ്പെടുത്തിയത്.

തിരുവാറ്റാ ക്ഷേത്രത്തിനുസമീപം വെളുപ്പിനാണ് ഇവർ ആറ്റിൽ ചാടിയത്. വൈകീട്ട് നാലോടെ ആറ്റിന്റെ അരികിലുള്ള ഭാഗത്ത് അബോധാവസ്ഥയിൽ കണ്ടെത്തി.

ശാസ്താംകോട്ട സ്റ്റേഷൻ ഓഫിസർ പി.എസ്. സാബുലാൽ, സീനിയർ ഫയർ ഓഫിസർ ബാബു അനീഫ, ജില്ല സ്കൂബ ടീം അംഗങ്ങളായ രതീഷ്, ജൂബിൻ, വിജേഷ്, ഹരിരാജ്, സുരേഷ്, ജിതിൻ, ശരത്, അജിത്ത്, ശാസ്താംകോട്ട ഫയർഫോഴ്സ് ജീവനക്കാരനായ ഹരിലാൽ, ഹരിപ്രസാദ്, അഭിലാഷ്, സിയാദ്, ജോസഫ്, ബാബു, ഉണ്ണികൃഷ്ണൻ, ഷിജു ജോർജ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - housewife who jumped into the river was rescued
Next Story