Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightഗ്യാസ്...

ഗ്യാസ് സിലിണ്ടറിൽനിന്ന്​ തീ പടർന്ന് വീട് കത്തിനശിച്ചു

text_fields
bookmark_border
ഗ്യാസ് സിലിണ്ടറിൽനിന്ന്​ തീ പടർന്ന് വീട് കത്തിനശിച്ചു
cancel

ശാ​സ്താം​കോ​ട്ട: ഗ്യാ​സ് സി​ലി​ണ്ട​റി​ൽ​നി​ന്ന്​ തീ ​പ​ട​ർ​ന്ന് വീ​ട് ക​ത്തി​ന​ശി​ച്ചു. കു​ന്ന​ത്തൂ​ർ ഐ​വ​ർ​കാ​ല നി​ല​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പം അ​നു ഭ​വ​ന​ത്തി​ൽ അ​നി​ലി​ന്റെ വീ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്. രാ​വി​ലെ ആ​ഹാ​രം പാ​കം​ചെ​യ്യു​ന്ന​തി​നി​ടെ, അ​പ്ര​തീ​ക്ഷി​ത​മാ​യി സി​ല​ണ്ട​റി​ൽ​നി​ന്ന്​ തീ​യു​ണ്ടാ​കു​ക​യും സ​മീ​പ​ത്തു​കി​ട​ന്ന വ​സ്തു​ക്ക​ളി​ലേ​ക്ക് തീ​പ​ട​രു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന്, സി​ലി​ണ്ട​റി​ൽ​നി​ന്ന്​ അ​ടു​ക്ക​ള​യി​ലേ​ക്കും തൊ​ട്ട​ടു​ത്ത മു​റി​യി​ലേ​ക്കും തീ ​പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ശാ​സ്താം​കോ​ട്ട അ​ഗ്​​നി​ര​ക്ഷാ അം​ഗ​ങ്ങ​ൾ അ​ടു​ക്ക​ള​യി​ൽ​ക​യ​റി ക​ത്തി​ക്കൊ​ണ്ടി​രു​ന്ന സി​ലി​ണ്ട​ർ പു​റ​ത്തെ​ത്തി​ച്ചു. തു​ട​ർ​ന്ന് വെ​ള്ളം പ​മ്പു​ചെ​യ്ത് അ​ടു​ക്ക​ള​യി​ലെ​യും മു​റി​യി​ലെ​യും തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു.

അ​ടു​ക്ക​ള​യും വ​യ​റി​ങ് സാ​മ​ഗ്രി​ക​ളും പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ശാ​സ്താം​കോ​ട്ട അ​ഗ്​​നി​ര​ക്ഷാ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ജ​യ​ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​മാ​ൻ​മാ​രാ​യ ഷി​നു, ര​തീ​ഷ്, രാ​ജേ​ഷ്, ഹോം ​ഗാ​ർ​ഡ് പ്ര​ദീ​പ് ജി. ​എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. സേ​ന​യു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ലം സ​മീ​പ വീ​ടു​ക​ളി​ലേ​ക്ക് തീ ​പ​ട​രാ​തെ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gas CylinderKollam NewsFire
Next Story