Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightറെയിൽവേ സ്റ്റേഷൻ റോഡിൽ...

റെയിൽവേ സ്റ്റേഷൻ റോഡിൽ മാലിന്യം തള്ളുന്നു

text_fields
bookmark_border
garbage dump
cancel

ശാ​സ്താം​കോ​ട്ട: കാ​രാ​ളി​മു​ക്ക്-​ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യി മാ​റി. ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു​ള്ള ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ൾ, കോ​ഴി ഫാ​മു​ക​ളി​ൽ നി​ന്നു​ള്ള അ​വ​ശി​ഷ്​​ട​ങ്ങ​ൾ, ത​യ്യ​ൽ ക​ട​ക​ളി​ലെ ബാ​ക്കി വ​ന്ന തു​ണി​ക​ൾ, ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ലെ മു​ടി, അ​പ്ഹോ​ൾ​സ്റ്റ​റി​ക​ൾ, വീ​ടു​ക​ളി​ൽ നി​ന്നു​ള്ള നാ​പ്കി​നു​ക​ൾ അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ മു​ഴു​വ​ൻ കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന​ത് ഈ ​റോ​ഡ​രി​കി​ലാ​ണ്. ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ന്റെ ഒ​രു​വ​ശം റെ​യി​ൽ​വേ ട്രാ​ക്ക് ആ​ണ്.

ഉ​യ​രം കൂ​ട്ടി​യ ഈ ​ഭാ​ഗം മു​ഴു​വ​ൻ കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണ്. മ​റു​വ​ശ​ത്ത് ഒ​റ്റ​പ്പെ​ട്ട വീ​ടു​ക​ൾ മാ​ത്ര​മാ​ണ്. ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണ് ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​ത്.

റോ​ഡ​രി​കി​ൽ ത​ള്ളു​ന്ന മാ​ലി​ന്യം നാ​യ്ക്ക​ളും മ​റ്റും ക​ടി​ച്ചെ​ടു​ത്ത് റോ​ഡി​ലേ​ക്ക് ഇ​ടു​ന്ന​തി​നാ​ൽ മാ​ലി​ന്യം റോ​ഡി​ലാ​കെ വ്യാ​പി​ച്ച് കി​ട​ക്കു​ക​യാ​ണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു​പേ​ർ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ൽ കൂ​ടി മൂ​ക്ക് പൊ​ത്താ​തെ ന​ട​ക്കാ​നാ​വി​ല്ല.

മൂ​ന്ന്​ വ​ർ​ഷം മു​മ്പ് ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സി.​സി.​ടി.​വി സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി പ്ര​കാ​രം ഈ ​റോ​ഡി​ലും തൂ​ണു​ക​ൾ കു​ഴി​ച്ചി​െ​ട്ട​ങ്കി​ലും കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsGarbage DumpRailway Station Road
News Summary - Garbage is dumped on the railway station road
Next Story