കുന്നത്തൂരിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു
text_fieldsതെരുവുനായുടെ ആക്രമണത്തിൽ ശോഭ അരുണിെൻറ കൈക്ക് പരിക്കേറ്റ നിലയിൽ
ശാസ്താംകോട്ട: കുന്നത്തൂരിൽ അന്തർസംസ്ഥാന തൊഴിലാളികൾ അടക്കം നാലുപേരെ പേപ്പട്ടി കടിച്ചു. കുന്നത്തൂർ പുത്തനമ്പലം പിന്നാട്ട് പുത്തൻവീട്ടിൽ പിന്നാട്ട് ബാബു (72), മരുമകൾ ശോഭ അരുൺ (38), ഇവരുടെ വീടിനോട് ചേർന്ന ഇഷ്ടികച്ചൂളയിലെ തൊഴിലാളികളായ ശങ്കർ (24), മലീന്ദ്രനാഥ് റോയ് (51) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
ഇവരെ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവർക്കും കൈക്കും കാലിലും ആഴത്തിലാണ് കടിയേറ്റത്. കുന്നത്തൂർ പഞ്ചായത്തിൽ രാപകൽ വ്യത്യാസമില്ലാതെ തെരുവുനായ് ശല്യം വർധിച്ചിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
രാത്രികാലങ്ങളിൽ മറ്റ് പ്രദേശങ്ങളിൽ നിന്ന് നായ്ക്കളെ കൂട്ടത്തോടെ വാഹനങ്ങളിലെത്തിച്ച് കുന്നത്തൂർ പാലം ഉൾപ്പെടെയുള്ള മേഖലകളിൽ ഇറക്കിവിടുന്നതായും ഇതാണ് തെരുവ് നായ് ശല്യത്തിനുള്ള പ്രധാന കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.

