Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightവീട്ടില്‍ ചാരായം...

വീട്ടില്‍ ചാരായം വാറ്റിയ നാലുപേര്‍ പിടിയില്‍

text_fields
bookmark_border
വീട്ടില്‍ ചാരായം വാറ്റിയ നാലുപേര്‍ പിടിയില്‍
cancel

ശാസ്താംകോട്ട: പോരുവഴിയില്‍ ചാരായം വാറ്റുന്നതിനിടെ നാലു യുവാക്കള്‍ പൊലീസ് പിടിയിലായി. ഇടയ്ക്കാട് വടക്ക് മൂവക്കോട് സ്വദേശിയായ സാബുവി​െൻറ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നാലു യുവാക്കളെയും 1.5 ലിറ്റര്‍ ചാരായവും 20 ലിറ്റര്‍ കോടയും പിടികൂടിയത്.

ഇടയ്ക്കാട് വാറുവില്‍ ബിജുമോന്‍, സഹോദരന്‍ ബാബുരാജ്, തെങ്ങമം ചരുവിളയില്‍ കൃഷ്ണകുമാര്‍, നല്ലില പ്രദീപ് ഭവനില്‍ പ്രമോദ് എന്നിവരെയാണ് ശൂരനാട് പൊലീസ് അറസ്​റ്റ്​ ചെയ്തത്. വീട്ടുടമയും മുഖ്യ പ്രതിയുമായ സാബു ഒളിവിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ശൂരനാട് എസ്.എച്ച്.ഒ കെ. ശ്യാം, എസ്.ഐമാരായ ട്വിങ്കിള്‍ ശശി, ചന്ദ്രമോന്‍, സി.പി.ഒമാരായ സുധീന്ദ്രബാബു, ചന്ദ്രകാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor
News Summary - Four arrested for distilling liquor at home
Next Story