റെസ്ക്യൂ നെറ്റ് നിർമിച്ച് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ
text_fieldsശാസ്താംകോട്ട: റെസ്ക്യൂ നെറ്റ് സ്വന്തമായി നിർമിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മാതൃകയാകുന്നു. ശാസ്താംകോട്ട അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ മിഥുലേഷ് എം. കുമാറാണ് റെസ്ക്യൂ നെറ്റ് സ്വന്തമായി നിർമിക്കുന്നത്. മനുഷ്യരെയും മൃഗങ്ങളെയും രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ളതാണ് റെസ്ക്യൂ നെറ്റ്. ശാസ്താംകോട്ട അഗ്നിരക്ഷാനിലയത്തിൽ ദൈനംദിനം നടത്തിവരുന്നത് ഏറെയും വളർത്തുമൃഗങ്ങളുടെ രക്ഷാപ്രവർത്തനമാണ്.
മനുഷ്യനെ കിണറുകളിൽനിന്ന് കരകയറ്റുന്നതിനുപയോഗിക്കുന്ന റെസ്ക്യൂ നെറ്റ് മൃഗങ്ങളെ രക്ഷിക്കാൻ ഉപയോഗിക്കേണ്ടിവരുമ്പോൾ നെറ്റിന്റെ കണ്ണികളിൽ മൃഗങ്ങൾ കടിച്ച് കേടുവരും. ഇത്തരത്തിൽ ശാസ്താംകോട്ടയിലെ നെറ്റ് ഉപയോഗശൂന്യമായതിനെ തുടർന്ന്
മനുഷ്യനും മൃഗങ്ങൾക്കും വെവ്വേറെ നെറ്റുകൾ ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു എന്ന ആശയത്തിലാണ് മിഥുലേഷ് കഴിഞ്ഞദിവസം അത്തരത്തിൽ റെസ്ക്യൂ നെറ്റ് നിർമിച്ച് അഗ്നിരക്ഷാനിലയത്തിന് കൈമാറിയത്. പതിനായിരത്തോളം രൂപ വിലയുള്ള നെറ്റ് അസി. സ്റ്റേഷൻ ഓഫിസർ സജീവ് ഏറ്റുവാങ്ങി.

