Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightസൈക്കിൾ മോഷണം പോയെന്ന്...

സൈക്കിൾ മോഷണം പോയെന്ന് അഞ്ചാം ക്ലാസുകാര​െൻറ പരാതി; മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

text_fields
bookmark_border
police gives bicycle to child
cancel
camera_alt

മോ​ഷ​ണം പോ​യ സൈ​ക്കി​ൾ തി​രി​കെ കി​ട്ടി​യ സ​​ന്തോ​ഷ​ത്തി​ൽ ശ്രീ​റാം

ശാ​സ്താം​കോ​ട്ട: പി​താ​വ്​ വാ​ങ്ങി​ത്ത​ന്ന സൈ​ക്കി​ള്‍ മോ​ഷ​ണം പോ​യെ​ന്ന ബാ​ല​െൻറ പ​രാ​തി​യി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ക്ക​കം ന​ട​പ​ടി. ശാ​സ്താം​കോ​ട്ട പൊ​ലീ​സാ​ണ് സൈ​ക്കി​ൾ വീ​ണ്ടെ​ടു​ത്ത്​ ന​ൽ​കി​യ​ത്. തെ​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി വൈ​ഷ്ണ​വം വീ​ട്ടി​ല്‍ ടി. ​രാ​ജ​െൻറ മ​ക​ൻ ശ്രീ​റാ​മാ​ണ് ശാ​സ്താം​കോ​ട്ട പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

ഈ​മാ​സം നാ​ലി​നാ​ണ് വീ​ടി​ന് പു​റ​ത്തു​ള്ള ചാ​യ്പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സൈ​ക്കി​ൾ മോ​ഷ​ണം പോ​യ​ത്. ത​െൻറ സ​മ്പാ​ദ്യ​ത്തോ​ടൊ​പ്പം പി​താ​വി​െൻറ വി​ഹി​തം​കൂ​ടി ചേ​ർ​ത്ത് മൂ​ന്ന് മാ​സം മു​മ്പ് വാ​ങ്ങി​യ പു​ത്ത​ൻ സൈ​ക്കി​ൾ മോ​ഷ​ണം പോ​യ​തോ​ടെ ശ്രീ​റാം വ​ലി​യ മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി. തു​ട​ർ​ന്നാ​ണ് ശാ​സ്താം​കോ​ട്ട പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി എ​സ്.​ഐ അ​നൂ​പി​ന് പ​രാ​തി ന​ൽ​കി​യ​ത്. അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി അ​ന്വ​ഷ​ണം ന​ട​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ വീ​ണ്ടും സ്ഥ​ല​ത്തെ​ത്തി അ​ന്വ​ഷ​ണം ന​ട​ത്തു​ക​യും സ​മീ​പ​വാ​സി​ക​ളാ​യ ചി​ല ചെ​റു​പ്പ​ക്കാ​രെ സ്​​റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ സൈ​ക്കി​ൾ മൈ​നാ​ഗ​പ്പ​ള്ളി ആ​റ്റു​പു​റ​ത്തു​ള്ള ആ​ൾ താ​മ​സ​മി​ല്ലാ​ത്ത ഒ​രു​വീ​ടി​ന് മു​ന്നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലു​ള്ള​താ​യി സ്​​റ്റേ​ഷ​നി​ൽ വി​വ​രം ല​ഭി​ച്ചു.

പൊ​ലീ​സെ​ത്തി സൈ​ക്കി​ൾ സ്​​റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​രി​ക​യും ശ്രീ​റാ​മി​നെ വി​ളി​പ്പി​ച്ച് സൈ​ക്കി​ൾ കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. പ്രി​യ​പ്പെ​ട്ട സൈ​ക്കി​ള്‍ തി​രി​കെ കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ൽ പൊ​ലീ​സ് മാ​മ​ൻ​മാ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് ശ്രീ​റാം സൈ​ക്കി​ളു​മാ​യി മ​ട​ങ്ങി. ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ശ്രീ​റാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policebicycle theftbicycle stolenchild's complaint
News Summary - Fifth std child complainted of bicycle theft; Police found it within hours
Next Story