കല്ലടയാറിന്റെ തീരത്ത് എക്സൈസ് റെയ്ഡ്; 258 ലിറ്റർ കോട നശിപ്പിച്ചു
text_fieldsകുന്നത്തൂർ ഞാങ്കടവ് ഭാഗത്ത് ആറ്റുതീരത്തുനിന്ന് എക്സൈസ് സംഘം വാറ്റുപകരണങ്ങൾ കണ്ടെടുക്കുന്നു
ശാസ്താംകോട്ട: കുന്നത്തൂർ ഐവർകാല ഞാങ്കടവ് ഭാഗത്ത് കല്ലടയാറിന്റെ തീരത്തെ വാറ്റുകേന്ദ്രങ്ങളിൽ കുന്നത്തൂർ എക്സൈസ് സർക്കിൾ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 258 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചു.
ഉത്സവ സീസൺ പ്രമാണിച്ച് കുന്നത്തൂരിൽ ആറ്റുതീരങ്ങൾ കേന്ദ്രീകരിച്ച് വ്യാജവാറ്റ് സംഘങ്ങൾ ചുവടുറപ്പിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. കരമാർഗം എത്തിപ്പെടാൻ പറ്റാത്ത ആറ്റുതീരത്തെ വള്ളിപ്പടർപ്പുകളും ചതുപ്പുകളും നിറഞ്ഞ ദുർഘടമായ ഭാഗങ്ങളിൽ വള്ളങ്ങളിൽ എത്തിയാണ് വ്യാജ ചാരായനിർമാണം. എക്സൈസ് സംഘം സാഹസികമായി ഇവിടെയെത്തി കോടയും വാറ്റുപകരണങ്ങളും നശിപ്പിക്കുകയായിരുന്നു.
ഇവിടെ വ്യാജചാരായം നിർമിക്കുന്ന പ്രദേശവാസികളായ രണ്ടുപേരെക്കുറിച്ച് സൂചന ലഭിച്ചതായും ഇവർ ഉടൻ പിടിയിലാകുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സജീവ് അറിയിച്ചു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. അനിൽകുമാർ, പ്രിവൻറിവ് ഓഫിസർമാരായ എൻ. സുരേഷ്, എ. അജയൻ, സിവിൽ എക്സൈസ് ഓഫിസർ എസ്. സുധീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ ഷീബ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

