ശാസ്താംകോട്ട റേഞ്ചിൽ എക്സൈസ് പരിശോധന; രണ്ടുപേർ അറസ്റ്റിൽ
text_fieldsഎക്സൈസ് ശാസ്താംകോട്ട റേഞ്ചിന്റെ നേതൃത്വത്തിൽ പാർസൽ ഓഫിസുകളിൽ പരിശോധന നടത്തുന്നു
ശാസ്താംകോട്ട: എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട റേഞ്ച്, കുന്നത്തൂർ എക്സൈസ് സർക്കിൾ പാർട്ടി, പൊലീസ് ഡോഗ് സ്ക്വാഡ് എന്നിവരുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി. ശാസ്താംകോട്ട, കാരാളിമുക്ക്, ഭരണിക്കാവ് ഭാഗങ്ങളിലെ പാർസൽ ഓഫിസുകൾ, ശാസ്താംകോട്ട റെയിൽവെ സ്റ്റേഷൻ, ചക്കുവള്ളി അതിഥി തൊഴിലാളി ലയങ്ങൾ എന്നിവിടങ്ങൾ പരിശോധിച്ചു.
അതിഥി തൊഴിലാളി ലയങ്ങൾ പരിശോധിച്ചതിൽ രണ്ട് കേസുകൾ കണ്ടെത്തി. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചതിന് മൈനാഗപ്പള്ളി വേങ്ങ സ്വദേശികളായ മുഹമ്മദ് അൻസിൽ(20), മുഹമ്മദ് അദിൽ (20) എന്നിവരെ അറസ്റ്റ് ചെയ്തു.

