ശാസ്താംകോട്ട തടാകതീരത്ത് വിവരശേഖരണം
text_fieldsതണ്ണീർതട അതോറിറ്റി സംഘം നടത്തുന്ന വിവരശേഖരണത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപൻ നിർവഹിക്കുന്നു
ശാസ്താംകോട്ട: തണ്ണീർതട അതോറിറ്റി സംഘം തടാക തീരത്തെ വീടുകളിൽ വിവര ശേഖരണം നടത്തി. പുന്നക്കാട്, രാജഗിരി, വിളന്തറ, തുടങ്ങിയ ഭാഗങ്ങളിൽ തടാകത്തോട് ചേർന്നവീടുകളിലാണ് വിവരശേഖരണം നടത്തിയത്. മൂന്നുവർഷമായി തടാകത്തിനുണ്ടായ മാറ്റങ്ങൾ, തടാക ജലത്തിന്റെ ശുദ്ധത, തടാക സംരക്ഷണത്തിനു വേണ്ടി എന്തെല്ലാം പ്രവർത്തികൾ നടത്തണം, മത്സ്യങ്ങളുടെ ലഭ്യത, തീര ശോഷണം തുടങ്ങിയ വിവിരങ്ങളാണ് ശേഖരിക്കുന്നത്. വിവരശേഖരണത്തിന് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെ എൻ.എസ്.എസ്, ഭൂമിത്രസേന ക്ലബ്ബ് അംഗങ്ങൾ, കായൽ കൂട്ടായ്മ പ്രവർത്തകർ എന്നിവരുടെ പിന്തുണയും ഉണ്ട്. വെറ്റ്ലാൻഡ് ഇന്റർ നാഷനൽ സൗത്ത് ഏഷ്യ പ്രോഗ്രാം അസിസ്റ്റന്റ് സാക്ഷി സൈനി, തണ്ണീർത്തട സ്പെഷ്യലിസ്റ്റ് രവി പ്രകാശ് മാഞ്ചി എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന തണ്ണീർ തട അതോറിറ്റി പ്രോജക്ട് അസിസ്റ്റന്റുമാരായ ശെൽവി, അഖില എന്നീ ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ വിവരശേഖരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കായൽ കൂട്ടായ്മ കൺവീനർ എസ്. ദിലീപ് കുമാർ, ടി. സിനു, രാഹുൽ, സുനിൽ, കോഡിനേറ്റർ ലക്ഷ്മി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

