ഒറ്റ പ്രസവത്തിൽ 'രണ്ടുപെൺകുട്ടികളുമായി' മണിക്കുട്ടി
text_fieldsശാസ്താംകോട്ട: ഒറ്റ പ്രസവത്തിൽ രണ്ടുപെൺകുട്ടികളുമായി മണിക്കുട്ടി എന്ന ആറു വയസ്സുകാരി പശു. മൈനാഗപ്പള്ളി വേങ്ങ ഊപ്പൻവിളയിൽ സഹോദരന്മാരായ വാസുദേവൻപിള്ളയുടെയും ശിവൻപിള്ളയുടെയും മണിക്കുട്ടി എന്ന പശുവാണ് തന്റെ നാലാമത്തെ പ്രസവത്തിൽ രണ്ടു മക്കൾക്ക് ജന്മം നൽകിയത്. ഞായറാഴ്ച രാവിലെ 7.30 നായിരുന്നു ആദ്യത്തെ പ്രസവം.
ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ടാമത്തെ പ്രസവവും നടന്നു. ആരോഗ്യമുള്ള രണ്ട് കിടാരികളും തള്ളപ്പശുവും സുഖമായിരിക്കുന്നു. വേങ്ങ പൊട്ടക്കണ്ണൻ മുക്കിൽ ചായക്കച്ചവടം നടത്തുന്ന ആളാണ് വാസുദേവൻ പിള്ള. ഭാര്യ പത്മിനിയമ്മ പശുവളർത്തൽ ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും സഹായിയായി ഒപ്പമുണ്ട്. പ്രവാസിയായിരുന്ന ശിവൻപിള്ള, കോവിഡിനെ തുടർന്നാണ് പ്രവാസം മതിയാക്കി നാട്ടിലെത്തിയത്.ഇപ്പോൾ തൊഴിലുറപ്പ് തൊഴിലാളിയാണ്.

