Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightറവന്യൂ ടവർ നിർമാണം;...

റവന്യൂ ടവർ നിർമാണം; കോർട്ടേഴ്സുകൾ പൊളിക്കാൻ തുടങ്ങി

text_fields
bookmark_border
revenue tower
cancel
camera_alt

ശാ​സ്താം​കോ​ട്ട​യി​ലെ റ​വ​ന്യൂ ട​വ​ർ നി​ർ​മാ​ണ​ത്തി​ന് വേ​ണ്ടി കോ​ർ​ട്ടേ​ഴ്സ് പൊ​ളി​ച്ചു​നീ​ക്കു​ന്നു

ശാ​സ്താം​കോ​ട്ട: 11.6 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ശാ​സ്താം​കോ​ട്ട​യി​ൽ റ​വ​ന്യൂ ട​വ​ർ നി​ർ​മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി കോ​ർ​ട്ടേ​ഴ്സു​ക​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന ജോ​ലി ആ​രം​ഭി​ച്ചു.

ശാ​സ്ത്രം കോ​ട്ട ടൗ​ണി​ൽ വാ​ട്ട​ർ അ​തോ​റി​ട്ടി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​ന്ന​ര ഏ​ക്ക​ർ ഭൂ​മി ​ഏ​റ്റെ​ടു​ത്ത് അ​തി​ലാ​ണ് റ​വ​ന്യൂ ട​വ​ർ നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ലു​ണ്ടാ​യി​രു​ന്ന​തും കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന​തു​മാ​യ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ 13 കോ​ർ​ട്ടേ​ഴ്സു​ക​ളാ​ണ് പൊ​ളി​ച്ചു നീ​ക്കു​ന്ന​ത്.

പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് വ്യ​ക്തി​ക​ൾ വാ​ട്ട​ർ അ​തോ​റി​റ്റി​ക്ക്​ വി​ട്ടു​ന​ൽ​കി​യ​താ​ണ് ഈ ​ഭൂ​മി. ശാ​സ്താം​കോ​ട്ട​യി​ൽ റ​വ​ന്യൂ ട​വ​ർ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും എ​ന്നാ​ൽ അ​നി​യോ​ജ്യ​മാ​യ ഭൂ​മി ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ വാ​ട്ട​ർ അ​തോ​റി​ട്ടി​യി​ൽ നി​ന്ന് റ​വ​ന്യൂ വ​കു​പ്പ് ഈ ​ഭൂ​മി ഏ​റ്റെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.അ​ഞ്ച് നി​ല​ക​ളി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള റ​വ​ന്യൂ ട​വ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ശാ​സ്താം​കോ​ട്ട​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ലേ​ക്ക് മാ​റ്റാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionrevenue tower
News Summary - Construction of revenue tower-The courts began to be demolished
Next Story