ബാർ ഹോട്ടലിൽ സംഘർഷം; ചുമട്ടുതൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു
text_fieldsഅതുൽ കൃഷ്ണ, അഭിജിത്ത്
ശാസ്താംകോട്ട: ജന്മദിനാഘോഷത്തിനിടെ ബാർഹോട്ടലിൽ സംഘർഷമുണ്ടാക്കി ചുമട്ടുതൊഴിലാളിയുടെ തല അടിച്ചുപൊട്ടിച്ച കേസിൽ യുവാക്കൾ അറസ്റ്റിലായി.
അരിനല്ലൂർ അരീക്കാവ് ചരുവിൽപുത്തൻവീട്ടിൽ അഭിജിത്ത് (22), ശൂരനാട് തെക്ക് കക്കാക്കുന്ന് പള്ളിയാട്ട് വീട്ടിൽ അതുൽ കൃഷ്ണ (19) എന്നിവരാണ് അറസ്റ്റിലായത്. ശാസ്താംകോട്ട മണ്ണെണ്ണമുക്കിലെ ബാറിലാണ് സംഭവം. പിറന്നാൾ ആഘോഷിക്കാൻ അറസ്റ്റിലായവർ ഉൾപ്പെടെ അഞ്ച് യുവാക്കളാണ് എത്തിയത്. ആഘോഷത്തിനിടെ ബാറിൽ സംഘർഷമുണ്ടാക്കിയ യുവാക്കൾ ബിയർ കുപ്പി കൊണ്ട് ചുമട്ടുതൊഴിലാളിയുടെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു. ശാസ്താംകോട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

