ശാസ്താംകോട്ട തടാകത്തിന്‍റെ നിറം മാറ്റം; പരിശോധന നടത്തി
text_fieldsശാസ്താംകോട്ട തടാകത്തിലെ ജലത്തിെൻറ നിറംമാറ്റത്തെക്കുറിച്ച് പരിശോധിക്കാൻ സാമ്പിളുകൾ ശേഖരിക്കുന്നു
ശാസ്താംകോട്ട: ശാസ്താംകോട്ട തടാകത്തിലെ ജലത്തിന്‍റെ നിറംമാറ്റത്തെ സംബന്ധിച്ച് പഠനം നടത്തുന്നതിന് കായലിന്‍റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയും ജല സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.
കോഴിക്കോട് ജലവിഭവ മാനേജ്മെൻറ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ഹരികുമാർ നിയോഗിച്ച പ്രോജക്ട് ഫെലോസ് ആയ സച്ചിനും അശ്വിനും ആണ് പരിശോധനക്ക് എത്തിയത്.
കായൽ, കായൽ ബണ്ട് ഭാഗം, ബണ്ടിനു സമീപത്തെ കിണർ ജലം, പൈപ്പ് വെള്ളം തുടങ്ങി ഒരു ഡസനോളം സാമ്പിളുകൾ ശേഖരിച്ചു. കോഴിക്കോട്ട് വിശദമായ പരിശോധന നടത്തും. നിറവ്യത്യാസം ഭാഗികമായെങ്കിലും അംഗീകരിക്കുന്ന നിലപാടാണ് ഇവരുടേത്. തടാകസംരക്ഷണ ആക്ഷൻ കൗൺസിൽ ചെയർമാർ കെ. കരുണാകരൻപിള്ള അടക്കമുള്ളവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

