സംരക്ഷണമില്ലാതെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഊട്ടുപുര
text_fieldsതകർച്ചയിലായ ശാസ്താംകോട്ട ക്ഷേത്രത്തിലെ പഴയ ഊട്ടുപുര
ശാസ്താംകോട്ട: തകർച്ചയുടെ വക്കിലായ ശാസ്താംകോട്ട ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഊട്ടുപുര സംരക്ഷിക്കാൻ ഇനിയും നടപടിയില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ഊട്ടുപുര പൈതൃക സ്മാരകമായി സംരക്ഷിക്കണമെന്നാണ് ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ആവശ്യം.
വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിലെ അന്നദാനം, വിവാഹങ്ങളുമായി ബന്ധപ്പെട്ട സദ്യ തുടങ്ങിയവ ഇവിടെ ആയിരുന്നു നടന്നിരുന്നത്. പിന്നീട് ക്ഷേത്രത്തിൽ സദ്യാലയം വന്നതോടെ ഊട്ടുപുര ഉപയോഗിക്കാതെയായി. ഇതോടെ ഊട്ടുപുര ആകെ കാട് മൂടുകയും തകർന്ന് തുടങ്ങുകയുമായിരുന്നു. ഊട്ടുപുര സംരക്ഷിക്കണമെന്ന ആവശ്യത്തെ തുടർന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ ഊട്ടുപുര സന്ദർശിക്കുകയും പുനരുദ്ധാരണത്തിന് എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിരുന്നു.
എന്നാൽ അദ്ദേഹം പ്രസിഡൻറ് സ്ഥാനത്ത് നിന്ന് മാറിയയോടെ ഊട്ടുപുര പുനരുദ്ധാരണവും ഉപേക്ഷിക്കപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ദേവസ്വം ബോർഡ് പുതിയ പ്രസിഡൻറ് അഡ്വ. അനന്തഗോപെൻറ ശ്രദ്ധയിൽപ്പെടുത്തിയ നാട്ടുകാർ, ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

