കൊലപാതക ശ്രമം: പ്രതി പിടിയിൽ
text_fieldsഉന്മേഷ്
ശാസ്താംകോട്ട: കൊലപാതക ശ്രമക്കേസിൽ പ്രതി പിടിയിലായി. കോവൂർ അരിനല്ലൂർ പാലവിള ചെരുവിൽ ഉന്മേഷ് (47) ആണ് അറസ്റ്റിലായത്. തേവലക്കര അരിനല്ലുർ കാരാളിമുക്ക് ഫാക്ടറി മുക്കിന് സമീപത്തുവെച്ച് ശനിയാഴ്ച രാത്രി പത്തോടെ ബന്ധുക്കളായ ജിനു ആന്റണിയും ഉന്മേഷും തമ്മിലുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ജിനു ആന്റണിയുടെ വയറ്റിൽ ആഴത്തിലുള്ള കുത്തേറ്റ് കുടലിനും മുറിവേറ്റു.
ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണിയാൾ. ശാസ്താംകോട്ട സി.ഐ കെ. ശ്രീജിത്ത്, എസ്.ഐ കെ.എച്ച് ഷാനവാസ്, ഗ്രേഡ് എസ്.ഐ വിജയരാജൻ, എ.എസ്.ഐ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സത്താർ, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

