വധശ്രമക്കേസ് പ്രതി ബംഗളൂരുവിൽ പിടിയിൽ
text_fieldsകണ്ണനല്ലൂരിൽ ആക്രമണത്തിൽ പരിക്കേറ്റ ശരത്ത് ആശുപത്രിയിൽ
ശാസ്താംകോട്ട: വധശ്രമക്കേസിലെ പ്രതിയായ കുന്നത്തൂർ സ്വദേശിയെ ബംഗളൂരുവിൽനിന്ന് പൊലീസ് പിടികൂടി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന കുന്നത്തൂർ നടുവിൽ നെടിയവിള കൊച്ചുതുണ്ടിൽവീട്ടിൽ വി. വിഷ്ണു (32) ആണ് അറസ്റ്റിലായത്.
സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ മനസ്സിലാക്കിയ പൊലീസ് വെള്ളിയാഴ്ചയാണ് ബംഗളൂരുവിൽനിന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച ശാസ്താംകോട്ടയിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രദേശവാസിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോകുകയായിരുന്നു. മറ്റ് നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. കേസിലെ മറ്റൊരു പ്രതിയായ കുന്നത്തൂർ നടുവിൽ ഉള്ളാടപ്പള്ളിൽ വീട്ടിൽ ശ്രീഹരി (27) ഒളിവിലാണ്.
ഇരുവർക്കുമെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശാസ്താംകോട്ട ഡിവൈ.എസ്.പി ഷെരീഫിന്റെ നിർദേശപ്രകാരം എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ രാജേഷ്, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒ അജിത്ത് എന്നിവരടങ്ങിയ സംഘമാണ് വിഷ്ണുവിനെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

