വൃക്കകൾ തകരാറിലായ യുവാവ് സഹായം തേടുന്നു
text_fieldsഅഭിലാഷ്
ശാസ്താംകോട്ട: ഇരുവൃക്കയും തകരാറിലായ യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ സഹായം തേടുന്നു. മൈനാഗപ്പള്ളി വേങ്ങ മൂന്നാം കിഴക്കതിൽവീട്ടിൽ അഭിലാഷ് (27) ആണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്നത്.
മൂന്നുമാസം മുമ്പാണ് അഭിലാഷിന് രോഗം തിരിച്ചറിഞ്ഞത്. പിതാവ് സുരേന്ദ്രന്റെ കൂലിപ്പണിയാണ് കുടുംബത്തിന് താങ്ങായുള്ളത്. എൻജിനീയറിങ് ബിരുദധാരിയായ അഭിലാഷിന് മാതാവ് സുമ വൃക്ക നൽകാൻ തയാറാണെങ്കിലും ശസ്ത്രക്രിയക്ക് ആവശ്യമായ 10 ലക്ഷം രൂപ കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ് കുടുംബം. ഓരോ ദിവസവും ഡയാലിസിസ് ചെയ്താണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.
മാർച്ച് 28ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് തയാറാകാനാണ് ഡോക്ടർമാരുടെ നിർദേശം. ഭീമമായ തുക കണ്ടെത്താൻ കുടുംബത്തിന് കഴിയാതെ വന്നതോടെയാണ് സഹായം അഭ്യർഥിക്കുന്നത്. സുമനസ്സുകളുടെ കാരുണ്യം പ്രതീക്ഷിക്കുകയാണ് കുടുംബം. അക്കൗണ്ട് വിവരങ്ങൾ: പേര്: സുമ എസ്, അക്കൗണ്ട് നമ്പർ: 42617336315, ഐ.എഫ്.എസ്.സി: SBIN0070450, ബ്രാഞ്ച്: ശാസ്താംകോട്ട. ഫോൺ: 9207978713.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

