Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightസൈക്കിൾ...

സൈക്കിൾ നന്നാക്കാനെത്തിയ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 58കാരൻ അറസ്റ്റിൽ

text_fields
bookmark_border
സൈക്കിൾ നന്നാക്കാനെത്തിയ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 58കാരൻ അറസ്റ്റിൽ
cancel
camera_alt

 തോ​മ​സ്

ശാ​സ്താം​കോ​ട്ട: പോ​രു​വ​ഴി വ​ട​ക്കേ​മു​റി​യി​ൽ സൈ​ക്കി​ൾ ന​ന്നാ​ക്കാ​നെ​ത്തി​യ 11 വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ 58കാ​ര​ൻ പോ​ക്സോ പ്ര​കാ​രം അ​റ​സ്റ്റി​ൽ. പോ​രു​വ​ഴി വ​ട​ക്കേ​മു​റി പ​ര​വ​ട്ടം ഇ​ട​ശ്ശേ​രി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ തോ​മ​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ക്ലാ​സ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി സൈ​ക്കി​ൾ ന​ന്നാ​ക്കു​ന്ന​തി​നാ​യി പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​തി​ക്ര​മം. ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​​ടെ, നി​ല​ത്തു​വീ​ണ് കു​ട്ടി​യു​ടെ കാ​ലി​ന് പ​രി​ക്കേ​റ്റു.

ശൂ​ര​നാ​ട് എ​സ്.​എ​ച്ച്.​ഒ ജോ​സ​ഫ് ലി​യോ​ൺ, എ​സ്.​ഐ​മാ​രാ​യ രാ​ജ​ൻ ബാ​ബു, കൊ​ച്ചു​കോ​ശി എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ഫോ​ണി​ലൂ​ടെ അ​ശ്ലീ​ല​ച്ചു​വ​യി​ൽ സം​സാ​രി​ക്കു​ക​യും ലൈം​ഗി​ക ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്ത പോ​രു​വ​ഴി പ​ള്ളി​മു​റി ഇ​ട്ടു​കെ​ട്ടും​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ൽ സ​ജാ​ദി​നെ (22) ശ​നി​യാ​ഴ്ച പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestingAttempt to molestarrest
News Summary - A 58-year-old man was arrested for trying to molest an 11-year-old girl who came to repair her bicycle
Next Story