സരസ് മേളക്ക് കൊല്ലത്ത് തുടക്കം
text_fieldsകൊല്ലത്ത് ആരംഭിച്ച ദേശീയ സരസ്സ് മേളയുടെ ഭാഗമായി നടന്ന മെഗാ തിരുവാതിര
കൊല്ലം: കുടുബശ്രീ ജനകീയ ഹോട്ടലുകളെ നവീകരിക്കാന്‍ പദ്ധതി തയാറാക്കുമെന്ന് മന്ത്രി എം. ബി രാജേഷ്. ഒമ്പതാമത് ദേശീയ സരസ് മേളയുടെ ഉദ്ഘാടനം ആശ്രാമം മൈതാനിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്സിഡി ഉടന്‍ വിതരണം ചെയ്യും.
സ്ത്രീകളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള ലക്ഷ്യം കുടുംബശ്രീ ഏറ്റെടുക്കണം. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. സരസ് എക്സിബിഷന് പവലിയന് ഉദ്ഘാടനം എം. മുകേഷ് എം.എല്‍.എയും കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ്കോര്‍ട്ട് ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റും നിര്‍വഹിച്ചു.
എന്‍.കെ. പ്രേമചന്ദ്രന് എം.പി, എം.എല്‍.എമാരായ എം. നൗഷാദ്, സുജിത് വിജയന് പിള്ള, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, ജാഫര്‍ മാലിക്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മ്മിള മേരി ജോസഫ്, കലക്ടര്‍ അഫ്സാന പര്‍വീണ്‍, ശ്രീജ ഹരീഷ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കെ. ഹര്‍ഷകുമാര്‍, സി. ഉണ്ണികൃഷ്ണന്, എസ്.ആര്. രമേശ്, എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി റിതുകൃഷ്ണന്റെ നേതൃത്വത്തില്‍ സംഗീത പരിപാടി നടന്നു. മെയ് ഏഴ് വരെ നടക്കുന്ന മേളയില്‍ 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള സംരംഭകര്‍ പങ്കെടുക്കും. സെമിനാറുകള്‍, യുവതീ സംഗമം, സരസ് തദ്ദേശ സംഗമം, വിവിധ കലാപരിപാടികള്‍ എന്നിവയും നടക്കും. പ്രവേശന സൗജന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

