Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവ് വിൽപന: പ്രതിക്ക് ഏഴുവർഷം കഠിനതടവ്
text_fieldsbookmark_border
representational image
കൊല്ലം: സ്കൂട്ടറിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപന നടത്തിയിരുന്ന കൊല്ലം പള്ളിത്തോട്ടം റീ സെറ്റിൽമെന്റ് കോളനിയിൽ നൗഷറുദ്ദീനെ (62) ഏഴുവർഷം കഠിനതടവിനും 50,000 രൂപ പിഴക്കും ശിക്ഷവിധിച്ചു. 2017 ഡിസംബർ 25 നാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. 1.30 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജ് റോയി വർഗീസാണ് ശിക്ഷ വിധിച്ച് ഉത്തരവായത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി. പ്രതിയെ മുമ്പ് മറ്റൊരു കഞ്ചാവ് കേസിൽ 10 വർഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

