ആശ്രാമത്തെ ആഴക്കടൽ കാഴ്ചകൾ കാണാൻ തിരക്കേറി
text_fieldsആശ്രാമം മൈതാനത്ത് നടക്കുന്ന ‘അക്രിലിക് അണ്ടർ വാട്ടർ ടണൽ അക്വേറിയം’ പ്രദർശനം
കൊല്ലം: ആഴക്കടലിലെ മത്സ്യങ്ങളും അവയുടെ വേറിട്ട കാഴ്ചകളുമൊരുക്കി ആശ്രാമം മൈതാനത്ത് നടക്കുന്ന ‘അക്രിലിക് അണ്ടർ വാട്ടർ ടണൽ അക്വേറിയം’ കാണാൻ തിരക്കേറി.
കടലിനടിയിൽ പോയി വർണമത്സ്യങ്ങൾ മുതൽ ഭീമൻ മത്സ്യങ്ങളെവരെ കാണുന്ന അനുഭവം സമ്മാനിക്കുന്ന അക്വേറിയവും അനുബന്ധ വിനോദ സംവിധാനങ്ങളും ‘മറൈൻ വേൾഡ്’ ആണ് സംഘടിപ്പിച്ചത്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളത്തിൽ ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ സജ്ജമാക്കിയിരിക്കുന്ന ടണലിലൂടെ നടന്ന് മത്സ്യങ്ങളെ കാണാം. അലിഗേറ്റർ, പിരാനകൾ തുടങ്ങിയവയെല്ലം സന്ദർശകരുടെ തലക്ക് മുകളിലൂടെ സഞ്ചരിക്കുന്ന അനുഭവം വേറിട്ടതായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.
പത്ത് കോടി രൂപ ചെലവിട്ടാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. ഒപ്പം ഷോപ്പിങ് സംരംഭങ്ങൾ, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് ഫെസ്റ്റിവൽ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാൻ ഡോ. എ.പി.ജെ. അബ്ദുൽ കലാം പവലിയനും ഉണ്ട്. തുണിത്തരങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വിറ്റഴിക്കൽ മേളയും ഒരുക്കിയിട്ടുണ്ട്.
പ്രവൃത്തി ദിവസങ്ങളിൽ ഉച്ചക്ക് രണ്ടുമുതൽ രാത്രി ഒമ്പതുവരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി ഒമ്പതുവരെയുമാണ് പ്രദർശനം.
അഞ്ചു വയസ്സിന് മുകളിലുള്ളവർക്ക് 120 രൂപയാണ് പ്രവേശന ഫീസ്. പ്രദർശനം നവംബർ 20 ന് സമാപിക്കും. വാർത്തസമ്മേളനത്തിൽ മറൈൻ വേൾഡ് ഉടമ ഫയാസ് റഹുമാൻ, മാനേജർ സന്തോഷ്, അസി. മാനേജർ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

