എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വീട്ടിൽ കയറി ആർ.എസ്.എസ് ആക്രമണം
text_fieldsപരിക്കേറ്റ സുമ സുരേഷ്
ഓയൂർ: എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വീട്ടിൽ കയറി ആർ.എസ്.എസ് ആക്രമണം. വെളിയം പഞ്ചായത്തിലെ ചെപ്രവാർഡ് സ്ഥാനാർഥിയായിരുന്ന സുമ സുരേഷിനാണ് ആർ.എസ്.എസ് ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം.വാർഡിൽ ബി.ജെ.പി ജയിച്ചതിെൻറ ആഘോഷത്തിൽ കാറിൽ എത്തിയ നാലംഗസംഘം സുമയുടെ വീടിെൻറ മുന്നിൽ അമിട്ടുകൾ പൊട്ടിക്കുകയും വീട്ടുകാരെ അസഭ്യം വിളിക്കുകയും വീട്ടിൽ അതിക്രമിച്ച് കയറാനുള്ള ശ്രമവും നടത്തി.
വീട്ടിൽനിന്ന് സ്ഥാനാർഥി പുറത്തിറങ്ങിയപ്പോൾ ഭർത്താവിനെ ആർ.എസ്.എസുകാർ ആക്രമിക്കുകയായിരുന്നു.പിടിച്ചുമാറ്റാൻ വന്ന സുമയെ ആർ.എസ്.എസ് പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചു. കഴുത്തിന് പരിക്കേറ്റ സുമ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രൻ സ്ഥലെത്തത്തി. കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ പൊലീസ് കേെസടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

