ആര്.എസ്.പി കൊല്ലം ജില്ല സമ്മേളനം: സ്വാഗതസംഘമായി
text_fieldsആര്.എസ്.പി ജില്ല സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം രൂപവത്കരണ യോഗം സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യുന്നു
പുനലൂര്‍: സെപ്റ്റംബർ 16, 17, 18 തീയതികളില്‍ പുനലൂരില്‍ നടക്കുന്ന ആര്.എസ്.പി ജില്ല സമ്മേളനത്തിെൻറ സ്വാഗതസംഘം രൂപവത്കരിച്ചു. പുനലൂര്‍ പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസില്‍ കൂടിയ യോഗം സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. എന്‍.കെ. പ്രേമചന്ദ്രന് എം.പി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാനായി ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാല്‍, ജനറല്‍ കണ്‍വീനറായി എം. നാസര്ഖാനെയും തെരഞ്ഞെടുത്തു.
251 അംഗ ജനറല്‍ കമ്മിറ്റിയെയും 51 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയംഗം ഷിബു ബേബിജോണ്‍, ടി.സി. വിജയന്, കെ.കെ. സിസിലി, പാങ്ങോട് സുരേഷ്, കുരീപ്പുഴ മോഹനന്, ഉല്ലാസ് കോവൂര്‍, കെ.എസ്. വേണുഗോപാല്‍, എം. നാസര്ഖാന് മുതലായവര്‍ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

