തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന അഴുകിയ മത്സ്യം പിടികൂടി
text_fieldsഅര്യങ്കാവിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പിടികൂടിയ മത്സ്യം
പുനലൂർ: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം ആര്യങ്കാവിൽ ഭക്ഷ്യ സുരക്ഷാസംഘം പിടികൂടി.
വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് നല്ല മീനുകൾക്കൊപ്പം അഴുകിയ മീനും കയറ്റിയ വാഹനം കടന്നുവന്നത്. സംശയം തോന്നിയ അധികൃതർ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ബോക്സുകളിൽ നല്ല വാള മീൻ മുകളിൽ വെച്ചശേഷം അഴുകിയത് അടിയിൽ വെച്ച നിലയിൽ കണ്ടെത്തിയത്.
രാമേശ്വരത്തു നിന്ന് വെഞ്ഞാറമൂട്ടിലേക്ക് കൊണ്ടുവന്നതായിരുന്നു മത്സ്യം. ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാത്രി വൈകിയും പരിശോധന തുടരുകയാണ്. ഭക്ഷ്യസുരക്ഷ പുനലൂർ യൂനിറ്റ് ഓഫിസർ അരുൺകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

