പട്ടാപ്പകൽ ബസിൽ മോഷണശ്രമം: യുവതി പിടിയിൽ
text_fieldsഅറസ്റ്റിലായ ലക്ഷ്മി
കൊല്ലം: പട്ടാപ്പകൽ സ്വകാര്യ ബസിൽ മോഷണത്തിന് ശ്രമച്ച യുവതിയെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ലക്ഷ്മിയാണ് (30) പിടിയിലായത്. കഴിഞ്ഞദിവസം രാവിലെ 10ഓടെ ചിന്നക്കട ഭാഗത്തുവെച്ച് ബസിൽ യാത്ര ചെയ്ത വടക്കേവിള കർപ്പൂരം ചേരിയിൽ മെറില്ലയുടെ (68) ബാഗിൽനിന്ന് പഴ്സ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് ഇവർ പിടിയിലായത്.
ജനത്തിരക്കുള്ള ഇടങ്ങളിൽ കടന്നുകൂടി തന്ത്രപൂർവം മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. മോഷണശ്രമം ശ്രദ്ധയിൽപെട്ട ഉടൻ ബസ് ജീവനക്കാർ തടയുകയും കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറുകയുമായിരുന്നു. മെറില്ലയുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

