Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവഴിമുടക്കി...

വഴിമുടക്കി തൊണ്ടിമുതലുകൾ: ഭീഷണിയായി ചടയമംഗലം പൊലീസ് സ്റ്റേഷന് മുന്നിലെ വാഹനങ്ങൾ

text_fields
bookmark_border
വഴിമുടക്കി തൊണ്ടിമുതലുകൾ: ഭീഷണിയായി ചടയമംഗലം പൊലീസ് സ്റ്റേഷന് മുന്നിലെ വാഹനങ്ങൾ
cancel

ചടയമംഗലം: പൊലീസ് സ്റ്റേഷന് മുന്നിലെ തൊണ്ടിമുതലായി പിടിച്ച വാഹനങ്ങൾ അപകട ഭീഷണിയാകുന്നു. എം.സി റോഡിൽ ചടയമംഗലം ജംഗ്ഷനിലെ ചടയമംഗലം പൊലീസ് സ്റ്റേഷൻ പിടിച്ചെടുത്ത വാഹനങ്ങളാണ് വർഷങ്ങളായി സ്റ്റേഷന് മുന്നിൽ അപകടകരമായ രീതിയിൽ ഇട്ടിരിക്കുന്നത്. നിരന്തരം അപകടം നടക്കുന്ന മേഖലകൂടിയാണ് ഇവിടം.

സ്റ്റേഷൻ പരിസരത്തും പിടിച്ചെടുത്ത വാഹനങ്ങൾ കുന്നുകൂടി കിടക്കുകയാണ്. ഈ മേഖലകളിൽ എം.സി റോഡിൽ നടക്കുന്ന അപകടങ്ങളിലെ വാഹനങ്ങളെല്ലാം ഇവിടെയാണ് കൊിടുന്നത്. ഇവ വേഗത്തിൽ മാറ്റണമെന്ന ആഭ്യന്തര വകുപ്പിന്റെ അറിയിപ്പുകൾ ഈ സ്റ്റേഷനിൽ ഇതുവരെ നടപ്പായിട്ടില്ല.

വാഹനങ്ങൾ കിടക്കുന്നതു കൊണ്ട് കാൽനടക്കാർക്ക് പോലും സഞ്ചരിക്കാനാകുന്നില്ല. കൂടാതെ വാഹന ഡ്രൈവർമാരുടെ കാഴ്ച മറയുകയും ചെയ്യുന്നു. കാടുപിടിച്ച് കിടക്കുന്ന വാഹനങ്ങൾ തെരുവുനായകളുടെയും ഇഴജന്തുക്കളും താവളമാണിപ്പോൾ.

ഇത്തരം വാഹനങ്ങൾ റോഡരികിൽ നിന്ന് മാറ്റിയിടണമെന്നും നിശ്ചിത സമയത്തിനകം ലേലം ചെയ്യുകയോ ഉടമകൾക്ക് വിട്ടുകൊടുക്കുകയോ ചെയ്യണമെന്നും ഹൈകോടതി പലതവണ കർശന നിർദേശം നൽകിയിട്ടുണ്ട്. പലയിടങ്ങളിലും പൊലീസ് സ്റ്റേഷനുകൾക്ക് സ്വന്തമായി ഡംപിങ് യാർഡുകൾ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chadayamangalamPolice Stationvehiclesthreats
News Summary - Roadblocks: Vehicles in front of Chadayamangalam police station pose a threat
Next Story