റോഡിന് സംരക്ഷണഭിത്തി ഇല്ല; അപകട സാധ്യതയേറി
text_fieldsസംരക്ഷണഭിത്തി ഇല്ലാത്തതിനാൽ പിടവൂര്‍ കിഴക്കേത്തെരുവ് മിനിഹൈവേയില്‍ പഴഞ്ഞിക്കടവ്
ജങ്ഷന് സമീപം പാതയോരത്ത് കുഴിയുടെ വശങ്ങളില് ടാര്വീപ്പകള് െവച്ചിരിക്കുന്നു
പത്തനാപുരം : പിടവൂര്‍ കിഴക്കേത്തെരുവ് മിനി ഹൈവേയില്‍ പഴഞ്ഞിക്കടവ് ജങ്ഷന് സമീപം പാതക്ക് സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ ഗതാഗതം അപകടാവസ്ഥയില്‍. വലിയ വളവുകൾ തിരിയുന്ന വീതി കുറഞ്ഞ സ്ഥലത്ത് ഒരുവശം താഴ്ചയാണ്. ഇവിടെ ഇറക്കമിറങ്ങി വളവു തിരിയുന്ന വാഹനങ്ങൾ വേഗത്തിൽ കുഴിയിലേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്.
ഇവിടെ ബാരിക്കേഡുകളോ, സംരക്ഷണ ഭിത്തിയോ സ്ഥാപിക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുന്നു. കഴിഞ്ഞ ദിവസം കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
ഈ ഭാഗത്ത് തെരുവ് വിളക്കുകൾ ഇല്ലാത്തത് കാരണം വെളിച്ചക്കുറവുമുണ്ട്. റോഡും കുഴിയുമായി വലിയ അകലമില്ല. ചെറിയ അശ്രദ്ധയുണ്ടായാൽ വലിയ അപകടത്തിന് സാധ്യതയുണ്ട്.
ടാര്‍ വീപ്പകള്‍ െവച്ച് നാട്ടുകാര്‍ തന്നെ താല്‍ക്കാലിക സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വീപ്പകള്‍ക്ക് മുകളിലൂടെ വലിയ രീതിയില്‍ കാടുപടര്പ്പുകള് വളര്‍ന്ന നിലയിലാണ്. രണ്ടു വര്‍ഷം മുമ്പാണ് ബി.എം.ബി.സി.നിലവാരത്തില്‍ പാത പുതുക്കി നിര്‍മിച്ചത്. അന്ന് പാതക്ക് സംരക്ഷണഭിത്തി നിർമിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടും ഫലമുണ്ടായില്ല. സമീപത്തെ സ്ഥലം ഏറ്റെടുത്ത് വളവിലെ റോഡിന് വീതി കൂട്ടുകയോ, അടിയന്തര സുരക്ഷ ഒരുക്കുകയോ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

