Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളറട ജങ്ഷനിൽ അപകടക്കെണിയായി ഓട

text_fields
bookmark_border
നാട്ടുകാർ പിരിവെടുത്ത് നിർമാണം തുടങ്ങി
വെള്ളറട ജങ്ഷനിൽ അപകടക്കെണിയായി ഓട
cancel
camera_alt

വെള്ളറട ജങ്ഷനിൽ കട ഉടമയും നാട്ടുകാരും ചേര്‍ന്ന് ഓട നിർമാണം ആരംഭിച്ചപ്പോള്‍ 

വെള്ളറട: ജങ്ഷനില്‍ ബൈക്ക് യാത്രികന്‍ കുഴിയില്‍വീണ് പരിക്കേറ്റത് ശ്രദ്ധയില്‍പ്പെട്ട കട ഉടമയും നാട്ടുകാരും ചേര്‍ന്ന് അപകടം ഒഴിവാക്കാന്‍ സ്ലാബിടല്‍ നടപടി ആരംഭിച്ചു.

മലയോര ഹൈവേ കടന്നു പോകുന്ന നെടുമങ്ങാട് പാറശ്ശാല റോഡിന്റെ വികസനം പാതിവഴിയിലാണ്.

പുറമ്പോക്ക് കൈവശമുള്ള കട ഉടമകളും എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരം കാണാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികനായ കാറ്റാടി ആറടിക്കര വീട്ടില്‍ ജയരാജ് ബൈക്കുമായി ഓടയില്‍ വീണു. വെള്ളറട ചെമ്പൂര് റോഡില്‍ രോഹിണി ഇലക്ട്രോണിക്‌സ് സ്ഥാപന ഉടമ പി.എസ്. ഷാജിയും നാട്ടുകാരും പണം സ്വരൂപിച്ച് അപകടം ഒഴിവാക്കുന്നതിനായി ഓടയുടെ പാര്‍ശ്വഭിത്തി കെട്ടി സ്ലാബിടല്‍ നടപടി ആരംഭിച്ചു. ലക്ഷങ്ങള്‍ മുടക്കിയുള്ള പണിയാണ് സ്വകാര്യ വ്യക്തിയുടെയും നാട്ടുകാരുടെയും ശ്രമഫലമായി നടക്കുന്നത്.

നിരവധിതവണ സര്‍ക്കാരിനും പഞ്ചായത്തിനും നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Road becomes a danger trap at Vellarada junction
Next Story